പ്രണയത്തിനുള്ള സ്‌കോപ്പുണ്ടെന്ന് മലയാളികള്‍, എയ്ഞ്ചല്‍ ഒടുവില്‍ മനസ്സ് തുറന്നു, അഡോണിയോട് ഐ ലവ് യു എന്ന്

Updated: Saturday, March 6, 2021, 13:56 [IST]

എയ്ഞ്ചല്‍ ഒടുവില്‍ മനസ്സ് തുറന്നു, ബിഗ് ബോസ് വീട്ടില്‍ വെച്ച് അഡോണിയോട് പ്രണയം തുറന്നുപറഞ്ഞു. പേര്‍ളി- ശ്രീനിഷിനെ പോലെ ഒരു പ്രണയത്തിനുള്ള സ്‌കോപ്പ് ഇത്തവണത്തെ ബിഗ് ബോസ് സീസണിലുമുണ്ടെന്ന് പ്രേക്ഷകര്‍ പറയുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ഡ്രിയിലൂടെ ബിഗ് ബോസ് വീട്ടിലെത്തിയ മത്സരാര്‍ത്ഥിയാണ് എയ്ഞ്ചല്‍ തോമസ്. നടന്‍ മണിക്കുട്ടനെ ഒരുപാട് ഇഷ്ടമാണ് ചിലപ്പോള്‍ ട്യൂണ്‍ ചെയ്യുമെന്ന് മോഹന്‍ലാലിനോട് പറഞ്ഞാണ് എയ്ഞ്ചല്‍ ബിഗ് ബോസിലെത്തുന്നത്. എന്നാല്‍, എയ്ഞ്ചലിനെ ഗംഭീരമായി സ്വീകരിച്ചത് അഡോണിയും റംസാനും സായിയുമാണ്. ഇവര്‍ നാലുപേരും ബിഗ് ബോസ് ഹൗസില്‍ നല്ല കൂട്ടായി.

 

ഇതിനിടെ അഡോണിയെയും എയ്ഞ്ചലിനെയും കൂട്ടിമുട്ടിക്കാന്‍ മറ്റ് മത്സരാര്‍ത്ഥികളും ശ്രമം തുടങ്ങി. ഇരുവരെയും കൊണ്ട് റോസാപ്പൂ കൊടുപ്പിക്കുകയും ഐ ലവ് യു പറയപ്പിക്കുകയും ചെയ്തു. ബിഗ് ബോസില്‍ അങ്ങനെ രസകരമായ മുഹൂര്‍ത്തങ്ങളാണ് ഉണ്ടായത്. എന്നാല്‍, എല്ലാവരും കൂടി തമാശയ്ക്കാണ് ഇതൊക്കെ ചെയ്തത് എന്നു മാത്രം. തമാശ കാര്യമായോ എന്നാണ് ഇന്നലത്തെ ഷോയിലൂടെ മലയാളികളുടെ ചോദ്യം. ഒരു മൂലയ്ക്കിരുന്ന് റൊമാന്റിക്കാകാന്‍ ഇരുവരും ശ്രമിക്കുന്നതായാണ് കണ്ടത്.

 

മനസ്സില്‍ നിന്ന് അറിയാതെ ഐ ലവ് യു എന്നുഎയ്ഞ്ചല്‍ പറഞ്ഞു. ഇതുവരെയില്ലാത്ത നാണവും എയ്ഞ്ചലിന്റെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ അഡോണി എയ്ഞ്ചലിനെ പരീക്ഷിക്കാന്‍ വേണ്ടി കുറേയേറെ ചോദ്യങ്ങളുമായി കൂടെയിരുന്നു. എയ്ഞ്ചലിന്റെ മനസ്സിലുള്ളത് പുറത്തു കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

 

സംഗതി കാര്യമാകുമെന്ന് കണ്ടപ്പോള്‍ എയ്ഞ്ചലും അഡോണിയും വിഷയം മാറ്റുകയായിരുന്നു. താന്‍ ചുമ്മാ പറഞ്ഞതാണെന്നും എയ്ഞ്ചല്‍ പറയുകയായിരുന്നു. എന്നാല്‍ ആ മുഖത്ത് ഇതുവരെയില്ലാത്ത കള്ളത്തരവും നാണവുമുണ്ടായിരുന്നു.  ലാലേട്ടന്‍ ഈ ആഴ്ച എന്തായാലും തന്നോട് ഇത് ചോദിക്കുമെന്നും എയ്ഞ്ചല്‍ പറയുന്നുണ്ട്. മണിക്കുട്ടനെ ട്യൂണ്‍ ചെയ്യാന്‍ വന്നിട്ട് അഡോണിക്ക് പിന്നാലെയാണോ എന്ന് ലാലേട്ടന്‍ ചോദിക്കുമെന്നാണ് എയ്ഞ്ചല്‍ പറയുന്നത്. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് അഡോണിയുടെ അടുത്ത് എയ്ഞ്ചല്‍ എത്തുന്നത്.

 

എന്നാല്‍ കാര്യ പിന്നീട് പറയാമെന്നാണ് എയ്ഞ്ചല്‍ പറയുന്നത്. രഹസ്യമായി ചെവിയില്‍ പറഞ്ഞാല്‍ മതിയെന്ന് അഡോണി പറഞ്ഞപ്പോള്‍ എന്നിട്ട് വേണം ഗോസിപ്പുണ്ടാക്കാന്‍ എന്നാണ് എയ്ഞ്ചല്‍ പറഞ്ഞത്. നിന്റെയടുത്ത് വന്ന് ചെവിയില്‍ പറയുമ്പോള്‍ നിന്നെ ഞാന്‍ ഉമ്മ വയ്ക്കുന്നുവെന്ന് അവര്‍ കരുതുമെന്നും എയ്ഞ്ചല്‍ പറയുന്നുണ്ട്.