ബിഗ് ബോസില്‍ ഡിപംലിനെതിരെ നീക്കം, ഡിപംല്‍ പുറത്ത് എങ്ങനെയാണെന്ന് തുറന്നുപറഞ്ഞ് എയ്ഞ്ചല്‍

Updated: Saturday, March 6, 2021, 15:26 [IST]

ബിഗ് ബോസ് സീസണ്‍ ത്രീയില്‍ കൂട്ട വഴക്ക്. നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ മത്സരം കൊഴുക്കുകയാണ്. ഷോ കാണാന്‍ പ്രേക്ഷകര്‍ക്കും ഹരമായി. ബിഗ് ബോസില്‍ ഇതുവരെ അഞ്ച് പേരാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയത്. എത്തിയവരെല്ലാം നല്ല കളിക്കാരാണെന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. അടിയുണ്ടാക്കാന്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത് ഫിറോസും സജ്‌നയും തന്നെയാണ്. സായി തന്നെ അടിച്ചെന്ന് പറഞ്ഞാണ് സജ്‌ന പുതിയ പ്രശ്‌നമുണ്ടാക്കിയത്. ഇതിനിടെ പ്രശ്‌നം രൂക്ഷമാക്കിയതിന് ബിഗ് ബോസിന്റെ താക്കീതും ഇരുവര്‍ക്കും ലഭിച്ചിട്ടുണ്ട്.

നല്ല രീതിയില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും നിങ്ങള്‍ക്ക് പോകാമെന്നാണ് ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലില്‍ നിന്ന് ഇവരോട് പറഞ്ഞത്. ഈ ആഴ്ച ബിഗ് ബോസിന്റെ ജയിലിലേക്ക് പോയത് മിഷേലും സൂര്യയുമാണ്. 

 

പ്രേക്ഷകശ്രദ്ധ നേടിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ഡിംപല്‍ ഭാല്‍. ഇത്തവണ നോമിനേഷനില്‍ ഡിംപല്‍ ഉണ്ടെങ്കിലും ഒരിക്കലും ഡിപംല്‍ പുറത്തുപോകില്ലെന്ന് ബിഗ് ബോസ് ഹൗസിലെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അറിയാം. പലര്‍ക്കും ഡിപംലിന്റെ പ്രവൃത്തി ഇഷ്ടപ്പെടാതെയായി. എന്നാല്‍, ഡിപംലിനെക്കുറിച്ച് എയ്ഞ്ചല്‍ പറഞ്ഞതിങ്ങനെ.. മോഡലിംഗ് വേദികളിലൂടെ ഡിംപലിനെ നേരത്തേ തനിക്കു പരിചയമുണ്ടെന്ന് എയ്ഞ്ചല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വന്ന ദിവസം തന്നെ പറഞ്ഞിരുന്നു.

 

നല്ല രീതിയില്‍ പണി ചെയ്യും. നല്ല രീതിയില്‍ വിശന്നിരിക്കും. നല്ല രീതിയില്‍ കഷ്ടപ്പെടും, ഡിംപല്‍ ഇതാണെന്ന് എയ്ഞ്ചല്‍ പറയുന്നു. പുറത്തും അകത്തും ഡിപംല്‍ ഇങ്ങനെയാണെന്നും എയ്ഞ്ചല്‍ പറയുകയുണ്ടായി. ഡിംപല്‍ അങ്ങനെയൊക്കെ ആയിരിക്കും. പക്ഷേ നമുക്ക് നമ്മളോട് പേഴ്‌സണലി ഇതിനകത്തുള്ള കാര്യമല്ലേ പറയാന്‍ പറ്റൂ. അത് വച്ചിട്ടുള്ളതാണ് നമ്മള്‍ വിലയിരുത്തുന്നത് എന്നാണ് സായ് മറുപടി പറഞ്ഞത്. 

 

ഇതിനിടയില്‍ കുറച്ചധികം മണ്ടത്തരവും വിവരക്കേടുമായിട്ടാണ് എയ്ഞ്ചല്‍ തോമസുള്ളത്. എയ്ഞ്ചല്‍ പൊട്ടത്തരം കളിക്കുവാണോ എന്ന് പലര്‍ക്കും തോന്നാം. മറ്റ് മത്സരാര്‍ത്ഥികളാണെങ്കില്‍ എയ്ഞ്ചലിനെ ശരിക്കും മണ്ടിയാക്കുന്നുമുണ്ട്. മോഡലായ എയ്ഞ്ചല്‍ സ്വര്‍ണക്കള്ളക്കടത്തുകാരില്‍ നിന്ന് രക്ഷപ്പെട്ട അനുഭവം തുറന്നുപറഞ്ഞാണ് പ്രേക്ഷകരെ ആകര്‍ഷിപ്പിച്ചത് എന്നു വേണമെങ്കില്‍ പറയാം. പിന്നീട് കാമുകനെക്കുറിച്ച് പറഞ്ഞതും കാമുകന്‍ ചതിച്ച കഥ പറഞ്ഞ് കരഞ്ഞതും ശ്രദ്ധേയമായിരുന്നു.

 

കഴിഞ്ഞ ദിവസം ജാസി ഗിഫ്റ്റിന്റെ പേര് പറഞ്ഞ് പഠിക്കുന്നതും കണ്ടിരുന്നു. ജാസി ഗിഫ്റ്റിന്റെ പേര് ജാസ്‌ക്കി ഫിറ്റ് എന്ന് തെറ്റിച്ചു പറഞ്ഞതും രസകരമായിരുന്നു. മറ്റുള്ളവരും എയ്ഞ്ചലിനെ കളിപ്പിക്കുകയാണുണ്ടായത്. ഇവര്‍ ശരിക്കും പൊട്ടിയാണോ പൊട്ടിയായി അഭിനയിക്കുകയാണോയെന്ന് റംസാനും ചോദിക്കുകയുണ്ടായി. ഒബാമയ്ക്ക് ശേഷം വന്ന അമേരിക്കാന്‍ പ്രസിഡന്റ് ആരാണെന്ന് ചോദിച്ചപ്പോഴും എയ്ഞ്ചല്‍ പെട്ടു. ഇങ്ങനെ രസകരമായി ഷോ മുന്നോട്ട് പോകുമ്പോള്‍ എയ്ഞ്ചലിന്റെയും അഡോണിയുടെയും പ്രണയവും പൂവിടുന്നുണ്ട്. 

 

റോസാപ്പൂ കൊടുത്ത് പ്രെപ്പോസല്‍ ചെയ്ത് ഒരു ദിവസം പ്രണയിച്ചു നോക്കാമെന്നാണ് എയ്ഞ്ചല്‍ പറഞ്ഞത്. മറ്റ് മത്സരാര്‍ത്ഥികള്‍ തമാശയ്ക്ക് തുടങ്ങിയത് പിന്നീട് കാര്യമായോ എന്നാണ് മലയാളികള്‍ ചോദിച്ചത്. മനസ്സില്‍ നിന്ന് അറിയാതെ ഐ ലവ് യു എന്നു എയ്ഞ്ചല്‍ പറഞ്ഞു. ഇതുവരെയില്ലാത്ത നാണവും എയ്ഞ്ചലിന്റെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ അഡോണി എയ്ഞ്ചലിനെ പരീക്ഷിക്കാന്‍ വേണ്ടി കുറേയേറെ ചോദ്യങ്ങളുമായി കൂടെയിരുന്നു. എയ്ഞ്ചലിന്റെ മനസ്സിലുള്ളത് പുറത്തു കൊണ്ടുവരികയായിരുന്നു ലക്ഷ്യം.

 

സംഗതി കാര്യമാകുമെന്ന് കണ്ടപ്പോള്‍ എയ്ഞ്ചലും അഡോണിയും വിഷയം മാറ്റുകയായിരുന്നു. താന്‍ ചുമ്മാ പറഞ്ഞതാണെന്നും എയ്ഞ്ചല്‍ പറയുകയായിരുന്നു. എന്നാല്‍ ആ മുഖത്ത് ഇതുവരെയില്ലാത്ത കള്ളത്തരവും നാണവുമുണ്ടായിരുന്നു.  ലാലേട്ടന്‍ ഈ ആഴ്ച എന്തായാലും തന്നോട് ഇത് ചോദിക്കുമെന്നും എയ്ഞ്ചല്‍ പറയുന്നുണ്ട്. മണിക്കുട്ടനെ ട്യൂണ്‍ ചെയ്യാന്‍ വന്നിട്ട് അഡോണിക്ക് പിന്നാലെയാണോ എന്ന് ലാലേട്ടന്‍ ചോദിക്കുമെന്നാണ് എയ്ഞ്ചല്‍ പറയുന്നത്. തനിക്ക് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞാണ് അഡോണിയുടെ അടുത്ത് എയ്ഞ്ചല്‍ എത്തുന്നത്. എന്നാല്‍, ആ രഹസ്യം പിന്നീട് പറയാമെന്ന് പറഞ്ഞ് എസ്‌കേപ്പ് ആകുകയാണ് എയ്ഞ്ചല്‍ ചെയ്തത്. എന്തായാലും പ്രണയത്തിനുള്ള സ്‌കോപ്പുണ്ടെന്നാണ് മലയാളികള്‍ ഇതിനോട് പ്രതികരിച്ചത്.