പൃഥ്വിരാജിന് ഇത്രയും ഭംഗിയുള്ള ശരീരം ഉള്ളതാണോ ഈ കുരുക്കള്‍ക്കു കാരണം, അഞ്ജലി അമീര്‍ പ്രതികരിക്കുന്നു
Updated: Wednesday, February 10, 2021, 10:09 [IST]

പൃഥ്വിരാജിന്റെ ബീച്ച് ഫോട്ടോയാണ് സോഷ്യല്‍മീഡിയയിലെ സംസാര വിഷയം. ഇതിനെതിരെ അഭിഭാഷക രശ്മിത രാമചന്ദ്രന് രംഗത്തൈത്തിയതിനുപിന്നാലെയാണ് പലരുടെയും പ്രതികരണങ്ങള്‍ എത്തിയത്. ഞാന്‍ പൃഥ്വിരാജിനോടൊപ്പമാണ് എന്നാണ് അഞ്ജലി പറയുന്നത്.

അഞ്ജലിയുടെ വാക്കുകള്‍ കേള്‍ക്കാം... എന്റെ നാട്ടിലേ ആണുങ്ങള് ഒക്കെ മുണ്ടുടുത്തു ഷര്‍ട്ട് ഇടാതെ നടന്നു കണ്ടിട്ടുണ്ട്. പക്ഷെ ഞങ്ങളുടെ നാട്ടിലെ സ്ത്രീകളാരും എനിക്ക് ഓര്‍മ്മ വെച്ച കാലം തൊട്ടു മേല്‍വസ്ത്രം ഇടാതെ കാണാത്തതു കൊണ്ടു ഇതൊരു തെറ്റായി എനിക്ക് തോന്നുന്നില്ല പിന്നെ രാജുചേട്ടന് ഒരു സെലിബ്രറ്റിയും ഇത്രയും ഭംഗിയുള്ള ശരീരവും ഉള്ളതുമാണോ ഈ കുരുക്കള്‍ക്കു കാരണമെന്നാണ് അഞ്ജലി പറയുന്നത്.

ഐ ആം വിത്ത് പൃഥ്വിരാജ് സുകുമാരന്‍. എന്തു രസാല്ലേ ഈ ഫോട്ടോ പിന്നെ അവനവന്റെ വസ്ത്ര സ്വാതന്ത്രവും മറ്റും അഘോര മാത്രം പ്രസംഗിക്കുന്നവര്‍ എന്തിനാണാവോ ഇത്ര തിളക്കുന്നതു എന്നാണ് അഞ്ജലി അമീറിന്റെ കുറിപ്പ്.

രഹ്ന ഫാത്തിമ ബോഡി പെയിന്റിംഗ് നടത്തിയപ്പോള്‍ കേസ് എടുക്കുകയും സദാചാര ചര്‍ച്ച നടത്തുകയും ചെയ്തവര്‍ എന്താണ് പൃഥ്വിരാജിന്റെ ഷര്‍ട്ടില്ലാത്ത ചിത്രം കണ്ടിട്ട് പ്രതികരിക്കാത്തതും കേസ് എടുക്കാത്തതെന്നുമാണ് രശ്മിത ചോദിച്ചത്.

അവര്‍ക്ക് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് പൃഥ്വിരാജിന് ഉള്ളതെന്ന് ഇവര്‍ ചോദിക്കുന്നു. നഗ്നത പെയ്ന്റുകൊണ്ട് മറച്ച് പ്രദര്‍ശിപ്പിച്ച രഹ്ന ഫാത്തിമയേക്കാള്‍ പെയിന്റിന്റെ മറ പോലുമില്ലാതെ നഗ്നത പ്രദര്‍ശിപ്പിച്ച പൃഥ്വിരാജ് സുകുമാരന്‍ കുറ്റക്കാരനാണെന്നും രശ്മിത പറഞ്ഞിരുന്നു.