ഭക്ഷണം കഴിക്കാതെയിരുന്നു, എന്നിട്ടും വണ്ണം കുറഞ്ഞില്ലെന്ന് നടി അന്ന രാജന്‍

Updated: Friday, January 29, 2021, 17:35 [IST]

തന്റെ ശരീര വണ്ണത്തെക്കുറിച്ച് നടി അന്ന രാജന്‍ സംസാരിക്കുന്നു. അങ്കമാലി ഡയറീസിലൂടെയാണ് ഈ തടിച്ചു പാറുവിനെ മലയാള ചലച്ചിത്ര ലോകത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ താരത്തിന്റെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളാണ് വൈറലാകുന്നത്. ശരീരഭാരം കുറച്ച് കൊണ്ടുള്ള നിരവധി ഫോട്ടോകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ലോക്ഡൗണ്‍ കാലത്ത് എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. പുറത്തൊന്നും പോകതെ എന്‍ഗേജ് ചെയ്യിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മേക്കോവറിനെ കുറിച്ച് ചിന്തിക്കുന്നത് എന്നാണ് അന്ന പറയുന്നത്.

 

രണ്ടു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഭക്ഷണം പലപ്പോഴും സ്‌കിപ് ചെയ്തുവെന്നാണ് അന്ന പറയുന്നത്. ഏറെ നേരം ഷട്ടിലും കളിച്ചിരുന്നു. പ്രതീക്ഷിച്ച അത്രയും ശരീരഭാരം കുറയ്ക്കാന്‍ സാധിച്ചു എന്നൊന്നും കരുതുന്നില്ലെങ്കിലും ഇപ്പോഴത്തെ മേക്കോവര്‍ തനിക്ക് പ്രിയപ്പെട്ടതാണെന്ന് താരം പറയുന്നു.

 

അയ്യപ്പനും കോശിയും ആണ് അന്നയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ, എന്നീ രണ്ട്  ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.