തങ്കച്ചനോട് നല്ല ദേഷ്യം വന്നു, മോതിരം മുറിച്ചാണ് കൊണ്ടു തന്നത്, വിവാഹം എപ്പോഴാണെന്ന് അനുമോള്‍ പറയുന്നു

Updated: Friday, February 5, 2021, 17:03 [IST]

വിവാഹത്തിനെക്കുറിച്ചുള്ള വിശേഷം എന്തൊക്കെയാണെന്ന നടി അനു ജോസഫിന്റെ ചോദ്യത്തിനുമുന്നില്‍ പകച്ച് നിന്ന് നടി അനുമോള്‍. സീരിയല്‍ പരമ്പരകളിലും സ്റ്റാര്‍ മാജിക്കിലും നിറസാന്നിധ്യമായ രണ്ട് താരങ്ങളാണ് അനു ജോസഫും അനുമോള്‍. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. അനുമോളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അനുജോസഫാണ് രംഗത്തെത്തിയത്. സീരിയല്‍ ഇന്‍ഡസ്ട്രീയില്‍ പ്രായം കൊണ്ട് ചെറുതാണെങ്കിലും ഇത്രയും ആത്മാര്‍ത്ഥയുള്ള ഒരു കുട്ടിയെ ഞാന്‍ കണ്ടിട്ടില്ലെന്നാണ് അനു ജോസഫ് പറയുന്നത്.

ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് ഉറക്കമില്ലാതെ ഓടുന്ന അനുമോളെയാണ് പരിചിതം. സ്റ്റാര്‍ മാജിക്കില്‍ കുറച്ച് കുട്ടിക്കളിയായിട്ടാണ് അനുവിനെ കാണാറുള്ളത്. എന്നാല്‍, ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു അനുവിനെ തനിക്കറിയാമെന്നാണ് അനു ജോസഫ് പറയുന്നത്. സീരിയല്‍ ലൊക്കേഷനില്‍ നേരിട്ടെത്തി വിശേഷങ്ങള്‍ ചോദിച്ചറിയുന്ന വീഡിയോയാണ് അനു ജോസഫ് പുറത്തുവിട്ടത്.

 

സ്റ്റാര്‍ മാജിക്കില്‍ കാണിക്കുന്നതൊക്കെ ഒരുതരം നമ്പറാണെന്നും ഇത്രയും ബുദ്ധിയുള്ള കുട്ടി വേറെയുണ്ടാകില്ലെന്നുമാണ് അനു ജോസഫ് പറയുന്നത്. സ്റ്റാര്‍ മാജിക്കിന്റെ ലൊക്കേഷനില്‍ നിന്നും വെളുപ്പിനെ ആറു മാണിക്ക് സീരിയല്‍ ലൊക്കേഷനില്‍ അനു എത്തും. ആദ്യം എത്തുന്ന താരവും അനു തന്നെയാണെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

 

കൂടെ അഭിനയിക്കുന്ന ജീവയ്ക്കും അനുവിനെക്കുറിച്ച് പറയാന്‍ നല്ല അഭിപ്രായമേ ഉള്ളൂ. അനു ജനുവിന്‍ ആണെന്നും മനസ്സില്‍ കളങ്കമില്ലെന്നും ജീവ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ അനുവിന്റെ വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം വൈറലായിരുന്നത്. ഇതിന്റെ സത്യാവസ്ഥയും അനു ജോസഫ് പറഞ്ഞുതരുന്നുണ്ട്. സ്റ്റാര്‍ മാജിക്കിലെ മറ്റൊരു താരമായിരുന്ന തങ്കച്ചനുമായി പ്രണയമാണെന്നുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. പിന്നീട് അനുമോള്‍ പൊട്ടിക്കരഞ്ഞ് ലൈവിലെത്തിയതും വാര്‍ത്തയായിരുന്നു.

 

പ്രെമോഷനു വേണ്ടിയുള്ള സംഭവമാണ് തെറ്റിദ്ധരിക്കപ്പെട്ടതെന്ന് അനുമോള്‍ പറയുന്നു. താനിപ്പോഴൊന്നും വിവാഹം കഴിക്കില്ലെന്നും അനുമോള്‍ പറയുന്നുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ ബെറ്റ് വെച്ചതിന്റെ ഭാഗമായാണ് തന്റെ കൈയ്യിലുള്ള മോതിരം തങ്കച്ചന് ഇട്ടുകൊടുത്തത്. എന്നാല്‍, പിന്നീട് ആ ഡയമണ്ട് റിങ് ഊരാന്‍ പറ്റാത്ത അവസ്ഥയായി പോയെന്നും അനുമോള്‍ രസകരമായി പറയുന്നു. മോതിരം തട്ടാന്റെ അടുത്തുപോയി അവസാനം മുറിക്കേണ്ടി വന്നുവെന്ന് അനു പറയുന്നു. അതിന്റെ പ്രതികാരമെന്ന നിലയിലാണ് തങ്കച്ചന് ചാട്ടവാറടി ഷോയില്‍ കൊടുത്തതെന്നും അനു വെളിപ്പെടുത്തി.