അനുപമ പരമേശ്വര്‍ ഗുജറാത്തില്‍, ക്രിക്കറ്റ് താരം ബുംറ അവധിയില്‍, പ്രണയത്തിലാണോ?

Updated: Friday, March 5, 2021, 14:31 [IST]

നടി അനുപമ പരമേശ്വരനും ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും പ്രണയത്തിലാണെന്നുള്ള അഭ്യുഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്ന 25 പേരില്‍ ഒരാള്‍ അനുപമ ആയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചത്. താനും ബുംറയും സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് അനുപമ അന്ന് പ്രതികരിച്ചിരുന്നത്.

വിവാദങ്ങള്‍ക്ക് പിന്നാലെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തതും വാര്‍ത്തയായിരുന്നു. ഇതോടെ പാപ്പരാസികള്‍ ഇരുവരെയും വെറുതെവിട്ടു. എന്നാല്‍ വീണ്ടും ഇരുവരുടെയും പേരുകള്‍ ഉയര്‍ന്നുവരികയാണ്. ഒപ്പം ആരാധകരുടെ സംശയങ്ങളും.

 

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുംറയെ ഒഴിവാക്കിയിരുന്നു. എന്നാലത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അനുപമ സിനിമയില്‍ നിന്നും താത്കാലികമായി അവധി എടുത്തിരിക്കുകയാണ്.

 

ഹാപ്പി ഹോളിഡേ ടു മി എന്ന കുറിപ്പോടെയാണ് അനുപമ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുമുണ്ട്. ഗുജറാത്തിലേയ്ക്ക് യാത്ര ചെയ്യുന്ന ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി അനുപമ പങ്കുവെച്ചതോടെ ആരാധകരുടെ സംശയം കൂടിയത്. ഗുജറാത്തിലെ രാജ്‌കോട്ട് ആണ് ബുംറയുടെ സ്വദേശം.

 

എന്നാല്‍, ഇതുവരെ ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോകളൊന്നും പുറത്തുവന്നിട്ടില്ല. നടി റാഷി ഖന്നയുടെ പേരും ബുംറയുമായി ഉയര്‍ന്ന് കേട്ടിരുന്നു. തങ്ങള്‍ തമ്മില്‍ ഒരു ബന്ധവുമില്ലെന്നും അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റാഷി ഖന്നയും വ്യക്തമാക്കിയിരുന്നു.