ആ സത്യം അമലാ പോളിന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോൾ അവർ ഞെട്ടി വെളിപ്പെടുത്തലുമായി അനു സിത്താര!!!

Updated: Saturday, October 31, 2020, 19:45 [IST]

മലയാള സിനിമയിലും ഒപ്പം തെന്നിന്ത്യയിലും മുഴുക്കെ ആരാധകർ ഉള്ള താരമാണ് അമലാപോൾ. അതുപോലെ തന്നെ വളരെ ശാലീന സൗന്ദര്യം നിറഞ്ഞ് തുളുമ്പുന്ന താരമാണ് അനുസിത്താര. അച്ചാൻസ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളത്.

 

ഇപ്പോൾ അനു സിത്താര നടത്തിയ ഒരു വെളിപ്പെടുത്തലിൽ ഞെട്ടി ഇരിക്കുകയാണ് അമല. ഒരു അഭിമുഖത്തിലാണ് അനു ഈ കാര്യം വെളിപ്പെടുത്തിയത്. അച്ചായൻസിന്റെ സെറ്റിൽ വച്ചാണ് അമലയുടെ അമ്മയായി ഒരു ചിത്രത്തിൽ അനു അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞത്.

 

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലാണ് അനു അമലയുടെ അമ്മ വേഷം ചെയ്തത്. ചിത്രത്തിൽ അമലാപോളിന്റെ അമ്മയായി എത്തുന്നത് ലക്ഷ്മി ഗോപാല സ്വാമിയാണ്. എന്നാൽ അവരുടെയ ചെറുപ്പകാലത്തെ കഥാപാത്രം അവതരിപ്പിച്ചത് അനു സിത്താരയാണ്.

   
 ഈ വിവരം അമലയ്ക്ക് അറിയില്ലായിരുന്നു ഇത് കേട്ടിട്ട് താരം ഞെട്ടുകയായിരുന്നു. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് ഒരു ഇന്ത്യൻ പ്രണയകഥ. ഫഹദ് ഫാസിൽ ഒരു വ്യത്യസ്ഥ വേഷത്തിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. പിന്നീട് അമല മറ്റ് ഭാഷകളിൽ സജ്ജീവമാവുകയായിരുന്നു.