അമിത് ചക്കാലക്കല്‍ തട്ടിപ്പ് നടത്തിയോ? വ്ളോഗര്‍ മില്‍ജോ പോലീസ് സ്റ്റേഷനില്‍
Updated: Tuesday, February 2, 2021, 16:22 [IST]

വ്ളോഗര്‍ മില്‍ജോ നടന് അമിത് ചക്കാലക്കലിനെതിരെ രംഗത്ത്. മില്‍ജോയുടെ വീഡിയോ വൈറലാകുകയാണ്. ഇന്ത്യ മുഴുവന്‍ യാത്ര ചെയ്യാനുള്ള ആഗ്രഹവുമായി അഞ്ച് ആറു മാസമായി നടക്കുന്നു. എന്നാല്‍ ഇതുവരെ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. അതിനു തടസ്സമായുള്ള ഒരു വ്യക്തിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് പറഞ്ഞാണ് മില്‍ജോ രംഗത്തെത്തിയത്. മില്‍ജോ ട്രാവല്‍ യോഗി എന്നാണ് ഈ വ്ളോഗര്‍ അറിയപ്പെടുന്നത്. യാത്രയാണ് വ്ളോഗില്‍ ഉള്‍പ്പെടുത്താറുള്ളത്.

ഒരു പോലീസ് സ്റ്റേഷനു മുന്നില്‍ നിന്നുള്ള വീഡിയോയാണ് മില്‍ജോയുടെ ഇപ്പോള്‍ വൈറലാകുന്നത്. സിനിമാ താരം അമിത് ചക്കാലക്കലിനെതിരായി പരാതി കൊടുക്കാന്‍ എത്തിയതാണ് മില്‍ജോ. യാത്രയ്ക്കായി മില്‍ജോ അമിത് ചക്കാലക്കലിന്റെ കൈയ്യില്‍ നിന്ന് ഒരു ട്രക്കിംങ് ടെന്ഡ്ണ വാങ്ങിയിരുന്നു. കൂടിയ വില നല്‍കിയാണ് ടെന്‍ഡ് മില്‍ജോ സിനിമാ താരത്തിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയത്. 85,000 രൂപയാണ് മില്‍ജോ നല്‍കിയത്. ഗൂഗിള്‍ പേ വഴിയാണ് പണം കൈമാറിയതെന്നും അതിന്റെ സ്ക്രീന്‍ ഷോട്ടും മില്‍ജോ വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്.
എന്നാല്‍, പണം കൈപറ്റിയ അമിത് ചക്കാലക്കലിന്റെ സ്വഭാവം മാറിയെന്ന് മില്‍ജോ പറയുന്നു. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല, മറ്റ് പല ഒഴിവുകളും പറയും. അങ്ങനെ പുള്ളി നൈസായി തേച്ചുവെന്നാണ് മില്‍ജോ പറയുന്നത്. പഴയൊരു ടെന്‍ഡ് തന്നുവെന്നാണ് മില്ജോവിന്റെ അവകാശവാദം. ഫംഗസ് പിടിച്ച ടെന്ഡാണ് താരം നല്‍കിയതെന്നും പുതിയത് മാറ്റി തരാനോ പൈസ തിരിച്ചു തരാനോ അമിത് ചക്കാലക്കല്‍ തയ്യാറല്ലെന്നും മില്‍ജോ പറയുന്നു. തന്നെ ഇതില്‍ പെടുത്തിയ അവസ്ഥയാണ് ഉണ്ടായതെന്നും മില്‍ജോ പറയുന്നു. മോശമായ ഒരു ടെന്‍ഡ് ആണെന്ന് മില്‍ജോ വീഡിയോയില്‍ കൂടി കാണിച്ചുതരുന്നുണ്ട്. വിളിച്ചപ്പോള്‍ വളരെ മോശമായ പ്രതികരണമാണ് താരത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

ടെന്‍ഡ് നന്നായി കഴുകി വൃത്തിയാക്കി നല്ല കണ്ടീഷനിലാണ് തന്നതെന്നാണ് നടന് ഫോണിലൂടെ പറയുന്നത്. താങ്കള്‍ ഏതറ്റം വരെ പോയാലും ഫൈറ്റ് ചെയ്യാന്‍ ഞാന്‍ തയ്യാറാണെന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്. പുതിയത് മാറ്റി നല്കാന് ആവശ്യപ്പെട്ടിട്ടും വളരെ മോശമായിട്ടാണ് താരം പ്രതികരിച്ചതെന്ന് മില്‍ജോ പറയുന്നുണ്ട്. 85000 രൂപ ഇതിനോടകം നല്കി കഴിഞ്ഞു. പുതിയ ടെന്‍ഡിന് വേണ്ടി കാത്തിരുന്നത് മൂലമാണ് യാത്ര മുടങ്ങിയതെന്നും മില്‍ജോ പറയുന്നു. തുടര്ന്നാ ണ് പോലീസില്‍ പരാതി നല്കാന് മില്‍ജോ എത്തിയത്.

അമിത് ചക്കാലക്കല്‍ ഫോണിലൂടെ സംസാരിക്കുമ്പോള്‍ റെക്കോര്‍ഡ് ചെയ്തതും മില്‍ജോ കാണിച്ചുതരുന്നുണ്ട്. ഒരു തവണ യൂസ് ചെയ്ത ടെന്ഡാണെന്ന് പറഞ്ഞത് താരം ഫോണിലൂടെ രണ്ട് തവണ യൂസ് ചെയ്തെന്ന് മാറ്റി പറയുന്നതും കാണിച്ചുതരുന്നു. പുതിയ ടെന്‍ഡ് ബുക്ക് ചെയ്തത് താരത്തിന്റെ കൈയ്യിലെത്തുമെന്നും മില്‍ജോ പറയുന്നുണ്ട്. നൈസായി പുതിയ ടെന്‍ഡും അവന് തട്ടിപ്പിലൂടെ അടിച്ചുമാറ്റിയെന്നാണ് മില്‍ജോ പറയുന്നത്. ആരെയും ഈ നടന് ഇനി പറ്റിക്കരുതെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് വീഡിയോ ഇട്ടതെന്ന് മില്‍ജോ വ്യക്തമാക്കുന്നു.

എന്നാല്‍, ഈ വിഷയം നടന് അമിത് ചക്കാലക്കലിനോട് ഞങ്ങള്‍ തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞതു കൂടി നമുക്ക് കേള്‍ക്കാം ... എല്ലാം പറഞ്ഞ് ഫോട്ടോ സഹിതം കാണിച്ചു കൊടുത്താണ് ടെന്‍ഡ് കൈപറ്റിയതെന്നും പിന്നീട് തനിക്ക് ഭീഷണി കോളാണ് വന്നതെന്നും താരം പറയുന്നു. തന്റെ സിനിമ തിയേറ്ററില്‍ ഇറക്കില്ലെന്ന് വരെ പറഞ്ഞു. ജനശ്രദ്ധ കൂട്ടാന്‍ വേണ്ടി അരുണ്‍ കളിക്കുന്ന നാടകമാണിതെന്നും അമിത് ചക്കാലക്കല്‍ പറയുന്നു.