ഷര്‍ട്ടിന്റെ ബട്ടണും തുറന്നുവെച്ച് സിഗരറ്റ് വലിക്കുന്ന നടി ആര്യ, വിമര്‍ശനങ്ങളുടെ പൊങ്കാല

Updated: Wednesday, February 10, 2021, 17:42 [IST]

കഴിഞ്ഞദിവസം വൈറലായത് ആര്യയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്. പിന്നാലെ വിമര്‍ശനങ്ങളുമെത്തിയിരുന്നു. ഷര്‍ട്ട് മാത്രം ധരിച്ചെത്തിയ ആര്യയോട് പോയി നിക്കറിടൂ എന്നാണ് വിമര്‍ശകന്‍ പറഞ്ഞത്. അതിനുള്ള മറുപടിയും ആര്യ നല്‍കിയിരുന്നു. എന്നിട്ടും കലിപ്പ് തീര്‍ന്നില്ല. പിന്നാലെ അടുത്ത ഫോട്ടോയുമെത്തി.

ഷര്‍ട്ടിന്റെ ബട്ടണും തുറന്നുവെച്ച് സിഗരറ്റ് വലിക്കുന്ന ഫോട്ടോയാണ് ആര്യ പോസ്റ്റ് ചെയ്തത്. പ്രേക്ഷകര്‍ ഒന്നു ഞെട്ടി. സിഗരറ്റ് ആരോഗ്യത്തിന് ഹാനികരമാണെന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരുന്നത്. അതിനും വിമര്‍ശകരുടെ കമന്റ് എത്തിയിരുന്നു.

 

ആര്യ ജാക്കറ്റ് മാത്രം ഇടുമ്പോള്‍ ഒന്നുകില്‍ കുറച്ച് ഒരു രണ്ട് ഇഞ്ച് താഴോട്ട് നോക്കാം, അല്ലെങ്കില്‍ ഏതെങ്കിലും ഒരു ഷോര്‍ട്ട്‌സ് കുറച്ച് കാണണം. ആത്മാര്‍ത്ഥമായി, ഡ്രസ്സിംഗ് പെര്‍ഫെക്റ്റ് ആയിട്ടില്ല എന്ന യുവതിയുടെ കമന്റും എത്തിയിരുന്നു. എന്നെ സംബന്ധിച്ച് ഇത് പെര്‍ഫക്റ്റ് ആമെന്നാണ് ആര്യ മറുപടി നല്‍കിയത്. വേറെ ഒരുത്തിയുടെയും ഉപദേശം വേണ്ടെന്ന് പറയാതെ പറയുകയായിരുന്നു താരം.