ബിഗ് ബോസ് സീസണ്‍ ടു ടീം ഒരുക്കുന്ന വെബ് സീരീസ് ഉടനെന്ന് ആര്യ

Updated: Tuesday, March 2, 2021, 12:42 [IST]

ബിഗ് ബോസ് സീസണ്‍ ടുവില്‍ ഉണ്ടായിരുന്ന മത്സരാര്‍ത്ഥികള്‍ ഒത്തുചേര്‍ന്നുള്ള ഒട്ടേറെ ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍ കണ്ടിരുന്നു. ലോക്ഡൗണ്‍ സമയമായിരുന്നു ഫോട്ടോകള്‍ നിരന്നത്. അന്ന് മുതല്‍ ഇവര്‍ വലിയൊരു പ്ലാനിങ്ങിലായിരുന്നുവെന്ന് പറയാം. ഇപ്പോഴിതാ ആ സന്തോഷ വിവരം പങ്കുവെച്ച് നടി ആര്യ രംഗത്തെത്തി.

ബിഗ് ബോസ് സീസണ്‍ ടു ടീം ഒരുക്കുന്ന ബോയിങ് ബോയിങ് വെബ് സീരീസ് ഉടനെത്തുമെന്നാണ് ആര്യ പറയുന്നത്. സംവിധായകന്‍ സുരേഷ് കൃഷ്ണയും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ആര്യ പറയുന്നു. ലോക്ഡൗണ്‍ സമയം മുതലേ ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. സുരേഷ് കൃഷ്ണയാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ആര്യ പറയുന്നു.

 

സീരീസിലെ ആദ്യ സീരീസ് ഈ മാര്‍ച്ചില്‍ തന്നെ പുറത്തുവിടും. ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെന്നും ആര്യ പറയുന്നു. സിനിമാ സ്റ്റൈല്‍ രീതിയിലുള്ള ഷൂട്ടിങാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കഥ ഒരു ഫാമിലി ടൈപ്പ് തന്നെയാണെന്നും ആര്യ പറയുന്നുണ്ട്. കോമഡിയാണ് മറ്റൊരു മെയ്ന്‍. നടി രജനി ചാണ്ടിയുടെ വീട്ടിലാണ് ആദ്യ ഷൂട്ട് നടന്നത്.

 

ഒരു വീട്ടിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് കാണിച്ചിരിക്കുന്നതെന്നും ആര്യ പറയുന്നു. ആര്യ, ഫുക്രു, വീണ, സുരേഷ് കൃഷ്ണ, രജനി ചാണ്ടി, പ്രദീപ് എന്നിവരാണ് അഭിനയിക്കുന്നത്. എന്നാല്‍, ഇതിനുള്ളില്‍ മറ്റ് പല താരങ്ങളും എത്തുമെന്നും ആര്യ പറയുന്നു. സാന്‍ഡ്രയും മഞ്ജു പത്രോസും സീരീസില്‍ എത്തുന്നുണ്ട്. 

 

ബിഗ് ബോസ് ത്രീയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷോ നന്നായി മുന്നോട്ട് പോകുന്നുവെന്നാണ് ആര്യ പറഞ്ഞത്. കുറച്ച് മത്സരാര്‍ത്ഥികള്‍ നന്നായി കളിക്കുന്നുണ്ടെന്നും ആര്യ പറയുന്നു. ബിഗ് ബോസ് ഹൗസ് ശരിക്കും മിസ് ചെയ്യുന്നു. 100 ദിവസം പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലല്ലോ എന്ന വിഷമം ഇപ്പോഴും ഉണ്ടെന്നും ആര്യ പങ്കുവെച്ചു.