വീണ്ടുമൊരു വിവാഹത്തിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? പ്രണയിക്കുന്നുണ്ടെന്ന് നടി ആര്യ

Updated: Tuesday, January 26, 2021, 18:45 [IST]

അവതാരകയായും നടിയുമായും എത്തിയ ആര്യ കഴിഞ്ഞ ബിഗ് ബോസ് സീസണിലും എത്തിയിരുന്നു. കോമഡി താരമായിട്ടാണ് ആര്യ സ്‌റ്റേജ് ഷോകളില്‍ എത്താറുള്ളത്. എന്നാല്‍ ജീവിതത്തില്‍ ആര്യ അത്ര കോമഡി അല്ല. ആര്യയുടെ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. വിവാഹമോചനവും അതിന്റെ ഭാഗമായിരുന്നു. നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്തി ആര്യ മലയാളികളെ ഞെട്ടിച്ച താരമാണ്.

അടുത്തിടെ സിമ്മിംഗ് സ്യൂട്ടില്‍ പൂളില്‍ നിന്നുള്ള ഫോട്ടോയും വൈറലായിരുന്നു. രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ടാം വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നു? എന്ത് പറയുന്നു എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. നേരത്തെയും ആരാധകര്‍ താരത്തിനോട് രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നു. താരം വീണ്ടും വിവാഹിതായാകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. 2018ല്‍ ആയിരുന്നു ആര്യ വിവാഹമോചിതയായത്.

 

ജീവിതത്തില്‍ സിംഗിള്‍ ആണെന്നും മിംഗിള്‍ ആകാന്‍ താത്പര്യമില്ലെന്നും ആര്യ പറയുന്നു. നിങ്ങള്‍ ആരെങ്കിലും ആയി പ്രണയത്തില്‍ ആണോ എന്ന ഒരാളുടെ ചോദ്യത്തിനും ഉറപ്പായും ആണ്, പക്ഷേ അത് എന്നോട് തന്നെയാണ് എന്നും താരം മറുപടി നല്‍കി. ഒരു വലിയ തേപ്പ് കിട്ടിയിട്ടുണ്ട് അല്ലെ എന്ന ആരാധകരുടെ സംശയത്തിന് അത് ശരിയാണ് എന്നും ആര്യ സമ്മതിക്കുന്നുണ്ട്. 

 

ജീവിതത്തില്‍ ഒരുപാട് സ്ട്രഗിള്‍ ചെയ്യുന്നുണ്ട് അത് പക്ഷെ പുറത്തുകാണിക്കാത്ത ആളാണ് ശരിയല്ലേ എന്ന ഒരാളുടെ ചോദ്യത്തിന് വളരെ ശരിയാണ് എന്ന മറുപടിയും നടി നല്‍കുന്നു. ആര്യ ഇപ്പോള്‍ തന്റെ മകള്‍ക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.  

ബിഗ് ബോസിലെ സുഹൃത്തുക്കളായ വീണ അടുത്ത സുഹൃത്ത് ആണെന്നും ഫുക്രുവിന് വലിയ സ്ഥാനമാണ് മനസ്സില്‍ ഉള്ളതെന്നും താരം പറയുന്നു.