ഇനി അച്ഛനും മോളും ഒരുമിച്ച് നിൽക്കട്ടെ... മുൻഭർത്താവിനെ കുറിച്ച് മനസ്സ് തുറന്ന് ആര്യ!!!

Updated: Friday, October 30, 2020, 10:06 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആര്യ. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തന്റെ നിറസാന്നിധ്യം ആര്യ അറിയിക്കാറുണ്ട്. ബഡായി ബംഗ്ലാവിലൂടെയും ബിഗ് ബോസിലൂടെയുമാണ് ആര്യ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായത്. ഇപ്പോഴിതാ താരം തന്റെ മുൻ ഭർത്താവിനെ കുറിച്ച് മനസ്സ് തുറക്കുന്നു. സോഷ്യൽ മീഡിയയിൽ ആര്യ വളരെ സജ്ജീവമാണ്.

 

താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടന്ന് വൈറൽ ആവാറുണ്ട്. ഇപ്പോൾ തന്റെ മുൻ ഭർത്താവിനെ കുറിച്ച് ആര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ആര്യയുടെ മകൾ ഖുഷി ഇപ്പോൾ അച്ഛൻ രോഹിത്തിന്റെ ഒപ്പമാണ് ഉള്ളത്. വിജയദശമി ദിനത്തിൽ മകളുടെ ചിത്രം രോഹിത്ത് പങ്ക് വച്ചിരുന്നു. അതിന് ആര്യ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

  

 വിവാഹമോചനം നടന്നെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളായാണ് തുടരുന്നത്. മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഇരുവരും സമയം കണ്ടെത്താറുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. മകളുടെ വിശേഷങ്ങൾ പങ്ക് വച്ച് ആര്യ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്ക് വച്ചത്. 

 

മകൾ ഇപ്പോൾ അച്ഛന്റെ വീട്ടിൽ ആണെന്നും മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ആര്യ പറഞ്ഞു. ലോക് ഡൗണിനു ശേഷം ഇപ്പോഴാണ് അദ്ദേഹം നാട്ടിലേയ്ക്ക് എത്തിയത്. ഇനി അച്ഛനും മോളും ഒരുമിച്ച് നിൽക്കട്ടെ, അതും വേണമല്ലോ അദ്ദേഹത്തിനും അവൾക്കും ഒന്നിച്ച് സമയം ചിലവഴിക്കേണ്ടേ എന്നാണ് ആര്യ ചോദിക്കുന്നത്.