മോഹൻലാൽ ചിത്രത്തിൽ ആ റോൾ താൻ ഏറെ ആസ്വദിച്ചാണ് ചെയ്തത് എന്നാൽ സംഭവിച്ചത് ഇതാണ് മനസ്സ് തുറന്ന് ബാബു ആന്റണി!!!

Updated: Monday, October 26, 2020, 17:00 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് ബാബു ആന്റണി. തന്റെ ചടുലമായ സംഘട്ടന രംഗങ്ങൾ ചില്ലറയൊന്നുമല്ല പ്രേക്ഷകർക്കിടയിൽ ഓളമുണ്ടാക്കിയത്. സോഷ്യൽ മീഡിയയിൽ താരം വളരെ സജ്ജീവമാണ്. കായംകുളും കൊച്ചുണ്ണി എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്ത തങ്ങളുടെ കഥാപാത്രം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

 

അദ്ദേഹം വീണ്ടും സിനിമാ രംഗത്ത് സജ്ജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ്  അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. എന്നാൽ കൊറോണ വ്യാപമം മൂലം ഷൂട്ടിങ്ങ് നീണ്ട് പോവുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. 

 

മോഹൻലാൽ പ്രിയൻ എന്നിവൾ ഉൾപ്പെട്ട ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവം എന്ന ചിത്രത്തിൽ സൂഫി എന്ന കഥാപാത്രം ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്യ്ത ഒന്നാണ്. ചിത്രത്തിന്റെ അവസാനത്തിൽ നായകനോടൊപ്പം ചേർന്ന് വില്ലനെ തോൽപ്പിക്കാൻ മികച്ച ഒരു സംഘട്ടന രംഗം ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ എഡിറ്റിങ്ങിനിടെ അതു കട്ട് ചെയ്തു. അത് വരെ ചിത്രങ്ങൾ ഇല്ലാതിരുന്ന തനിക്ക് അതൊരു പുതിയ വഴിത്തിരിവായേനെ. ഈ കാര്യങ്ങൾ ഓർമിപ്പിച്ചതിന് നന്ദി എന്നും അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.