യുവനടൻ അങ്കിൾ എന്ന് വിളിച്ചു.. ദേഷ്യപ്പെട്ട് മൊബൈൽ വലിച്ചെറിഞ്ഞ് നന്ദമുരി ബാലകൃഷ്ണ: [വീഡിയോ]

Updated: Thursday, November 19, 2020, 12:51 [IST]

അന്യഭാഷ സിനിമകൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. തെലുങ്കിലെ സൂപ്പർ സ്റ്റാറാണ് നന്ദമുരി ബാലകൃഷ്ണ. അദ്ദേഹത്തെ അതിഥിയായി വിളിച്ച് അക്കിടി പറ്റിയിരിക്കുകായണ് സേഹരി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് താരത്തെ ക്ഷണിച്ചത്.

എന്നാൽ ചടങ്ങിനിടെ ഒരു യുവതാരം അദ്ദേഹത്തെ അങ്കിൾ എന്ന് അഭിസംബോധനം ചെയ്തതോടെ പ്രശ്‌നങ്ങൾ ആരംഭിച്ചു. അങ്കിൾ എന്ന വിളി കേട്ടപാടെ അദ്ദേഹത്തിന്റെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ അത് മാറ്റി സോറി സർ ബാലകൃഷ്ണ എന്ന തിരുത്തി പറയുകയും ചെയ്തു. എന്നാൽ ചടങ്ങിൽ പിന്നീട് അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു.

   

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നു. എന്നാൽ ഫോൺ പോക്കറ്റിൽ നിന്ന് എടുത്ത് അദ്ദേഹം വലിച്ചെറിയുകയാണ് ഉണ്ടായത്. പോസ്റ്റർ റിലീസിങ്ങിനിടെ നായകനടന്റെ കൈ തട്ടിമാറ്റുന്നതും വീഡിയോയിൽ ഉണ്ട്. ഹർഷ്, സിമ്രാൻ ചൗദരി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗംഗാസാഗർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് സേഹരി.