ഉപ്പും മുളകും പരമ്പര അവസാനിപ്പിച്ചോ? താരങ്ങള്‍ തന്നെ വ്യക്തമാക്കുന്നു
Updated: Wednesday, February 3, 2021, 11:43 [IST]

ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരമ്പര അവസാനിപ്പിച്ചോ എന്നാണ് എല്ലാവര്ക്കും അറിയേണ്ടത്. പുതിയ എപ്പിസോഡുമായി ഉപ്പും മുളകും എപ്പോള്‍ എത്തുമെന്നാണ് ചോദ്യം. ശ്രീക്ണഠന്നായര് പരമ്പര ഉടനെത്തുമെന്ന് പറഞ്ഞെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപ്പും മുളക് എത്തിയില്ല.

ഇപ്പോഴിതാ ഉപ്പും മുളകിനെക്കുറിച്ച് താരങ്ങളായ ബാലുവും നീലുവും സംസാരിക്കുകയാണ്. അഞ്ചുവര്‍ഷം കൊണ്ടാണ് പരമ്പര റേറ്റിങിലെത്തിയത്. ചക്കപ്പഴത്തിനെ പ്രമോട്ട് ചെയ്യാനായി ഉപ്പും മുളകും നിര്‍ത്തി എന്ന് തുടങ്ങിയ സംശയങ്ങള്‍ ആരാധകര്‍ പങ്കുവെച്ചിരുന്നു.

തങ്ങളോട് വെയിറ്റ് ചെയ്യാന്‍ ആണ് ചാനലില്‍ നിന്നും പറഞ്ഞിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ മറ്റുള്ള വര്‍ക്കുകള്‍ ഏറ്റെടുക്കാതെ കാത്തിരിക്കുകയാണെന്നുമാണ് ബാലുവും നീലുവും പറയുന്നത്.

പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും മടങ്ങിയെത്തും എന്ന് തന്നെയാണ് തങ്ങളുടെയും പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
