ഏത് ഭാര്യയോടാണ് കൂടുതൽ ഇഷ്ടമെന്ന് ആരാധകന്റെ ചോദ്യം.. ആ സത്യം തുറന്ന് പറഞ്ഞ് ബഷീർ ബഷി!!!

Updated: Thursday, November 12, 2020, 10:47 [IST]

ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയാണ് ബഷീർബഷിയെ പ്രേക്ഷകർക്കിടയിൽ പ്രശസ്ഥനായത്. ബിഗ് ബോസിനിടയിലാണ് താരം തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന സത്യം വെളിപ്പെടുത്തിയത്. ഷോയിൽ നിന്ന് പുറത്തായ ശേഷം യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും താരം കുടുംബമൊത്തുള്ള വിശേഷങ്ങൾ പങ്ക് വയ്ക്കാറുണ്ട്.

 

അദ്ദേഹത്തിന്റെ ഭാര്യമാരെയും പ്രേക്ഷകർക്ക് വളരെയധികം പരിചിതമാണ്. ബിഗ് ബോസിനുശേഷം പുറത്തിരങ്ങിയ ബഷീർ ബഷിയുടെ കല്ലുമ്മക്കായ എന്ന വെബ് സീരീസ് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

  

 ഭാര്യമാർക്കൊപ്പം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ ആണ് താരം ആ സത്യം വെളിപ്പെടുത്തിയത്.ഏത് ഭാര്യയോടാണ് കൂടുതൽ ഇഷ്ടമെന്ന് ഒരു ആരാധകൻ ചോദിച്ചിരുന്നു. തനിക്ക് അങ്ങനെ ഒന്നും ഇല്ല രണ്ട് പേരേയും ഒരുപോലെ ഇഷ്ടമാണെന്നാണ് ബഷീർ ബഷി വെളിപ്പെടുത്തിയത്.