ബിഗ് ബോസിനുമുന്നില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി, പണിപാളിയോ?

Updated: Thursday, March 4, 2021, 17:30 [IST]

ബിഗ് ബോസ് സീസണ്‍ ത്രീ തുടങ്ങിയതു മുതല്‍ ആ വീട്ടിലെ നെടുംതൂണായി നില്‍ക്കുന്ന മത്സരാര്‍ത്ഥിയാണ് ഭാഗ്യലക്ഷ്മി. ആരോടും വഴക്കിടാതെ സൗമ്യതയില്‍ ഗെയിം കളിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. എന്നാല്‍, പിന്നീട് വന്ന മത്സരാര്‍ത്ഥികള്‍ ഭാഗ്യലക്ഷ്മിയെ ദേഷ്യം പിടിപ്പിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു. പിന്നീടാണ് ഭാഗ്യലക്ഷ്മിയുടെ ഗെയിമെല്ലാം പാളിയത്.

വളരെ സങ്കടത്തോടെ ആക്ടീവ് അല്ലാത്ത ഭാഗ്യ ലക്ഷ്മിയെയാണ് പിന്നീട് കണ്ടത്. ഇത്തവണ നോമിനേഷനിലും ഭാഗ്യലക്ഷ്മി എത്തി. ഭാഗ്യയെ തളര്‍ത്താന്‍ വേണ്ടി പലരും പദ്ധതിയിട്ടുവെന്നാണ് പൊതുവെയുള്ള സംസാരം.

 

ഒടുവില്‍ ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. എന്റെ ഭാഗത്തായിരിക്കാം ഒരുപക്ഷെ തെറ്റ്. എനിക്ക് ഗെയിം കളിക്കാനറിയില്ല. അത്രയേയുള്ളൂ. ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്. ഗെയിം അറിഞ്ഞോണ്ട് കളിക്കണം. എല്ലാവരും മനോഹരമായി കളിക്കുന്നുണ്ട്. ഞാനത് തെറ്റായിട്ട് പറയുകയല്ല. എനിക്ക് ഒരാളേയും കുറ്റം പറയാനില്ലെന്നും ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് പറയുന്നു.

 

ടാസ്‌ക്കിനിടെ മജിസിയ ഭാനുവും ഭാഗ്യലക്ഷ്മിയും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇരുവരും തമ്മില്‍ വാക് പോര് നടക്കുകയും മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് ഭാഗ്യലക്ഷ്മിയെക്കുറിച്ചുള്ള സംസാരം വ്യാപകമായത്. പലര്‍ക്കും ഭാഗ്യയുടെ സ്വഭാവം പിടിച്ചില്ല. തന്നെ ഒറ്റപ്പെടുത്തുന്നുവെന്നും ഭാഗ്യലക്ഷ്മി ക്യാമറ നോക്കി പറഞ്ഞിരുന്നു. തനിക്ക് പുറത്തുപോണമെന്നും പറഞ്ഞിരുന്നു.