ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം സന്തോഷമുള്ള ആത്മാവാണ്... ഭാവനയുടെ കുറിപ്പ് വൈറൽ!!!

Updated: Tuesday, October 27, 2020, 13:49 [IST]

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഭാവന. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. വളരെ പെട്ടന്ന്തന്നെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി താരം മാറിയിട്ടുണ്ട്.

 

തുടർന്ന് തമിഴിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും താരം തന്റെ അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. സ്വതശിദ്ധമായ സംഭാഷണ ശൈലിയും ഒരു പോലെ തന്നെ നാടൻ ലുക്കും മോഡേൺ ലുക്കും കൈകാര്യം ചെയ്യാൻ സാധിക്കും എന്നത് ഭാവനയുടെ പ്രത്യേകതയാണ്.

സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്കായി താരം പങ്ക് വയ്ക്കാറുണ്ട്. അതെല്ലാം ഇരു കൈയ്യുനീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

 

ക്രൂരമായ ലോകത്തിനു വേണ്ടിയുള്ള കവചം സന്തോഷമുള്ള ആത്മാവാണ് എന്ന കുറിപ്പോടെയാണ് താരം തന്റെ ചിത്രങ്ങൾ പ്രേക്ഷകർക്കായി പങ്ക് വച്ചിട്ടുള്ളത്. മഞ്ഞ നിറത്തിലുള്ള ചുരിദാർ ധരിച്ച് അതീവ സുന്ദരിയായാണ് താരം എത്തിയിട്ടുള്ളത്. വിവാഹത്തോടെ കന്നഡ സിനിമയിലേയ്ക്ക് എത്തിയെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതാരമാണ് ഭാവന.