ഇനി ചെറിയ കളിയല്ല, വലിയ കളി മാത്രം: ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ കളി തുടങ്ങി
Updated: Monday, February 15, 2021, 13:04 [IST]

ആകാംഷകള്‍ക്കും കാത്തിരിപ്പിനും വിരാമമിട്ട് അങ്ങനെ ബിഗ് ബോസെത്തി. ഞായറാഴ്ചയായിരുന്നു ബിഗ് ബോസിന്റെ ഗംഭീര തുടക്കം. മലയാളികള്‍ ഒന്നടങ്കം ടിവിക്കുമുന്നിലിരുന്ന നിമിഷം. ആരൊക്കെ വേദിയില്‍ എത്തുമെന്ന് കണ്ണും നട്ട് ഇരുന്ന നിമിഷം. ആദ്യം ബിഗ് ബോസില്‍ പടി കയറിയത് കോമഡി സ്റ്റാര്‍ നോബി മാര്‍ക്കോസ് ആയിരുന്നു. 14 മത്സരാര്‍ത്ഥികള്‍ എത്തിയപ്പോള്‍ പലരുടെയും മുഖം അപരിചിതമായിരുന്നു.

ഇവരൊക്കെ ആരാണെന്നുള്ള സംശയങ്ങളും ഉണ്ടായിരുന്നു. ബിഗ് ബോസില്‍ എത്തിയ ആ 14 മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നും അവരുടെ ഏതൊക്കെ മേഖലയില്‍ കഴിവ് തെളിയിച്ചവരാണെന്നും നമുക്ക് ഒന്നു നോക്കാം. ആദ്യം എത്തിയ നടന് നോബിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. കോമഡി സ്റ്റാര്‍സിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് ചുവടുവെച്ച താരമാണ് നോബി.
സ്റ്റാര്‍ മാജിക് ഷോയില്‍ നിന്നാണ് നോബി ബിഗ് ബോസിലേക്ക് എത്തിയത്. മലയാളത്തിലെ ഹാസ്യ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ് നോബി. 14 ദിവസത്തെ ക്വാറന്റൈന് കാലാവധി കഴിഞ്ഞാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് വീട്ടിലേക്കെത്തിയത്.

പിന്നീട് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഡിംപല്‍ ബാല്‍. മലയാളികള്‍ക്ക് ഈ മുഖം അത്ര പരിചിതമല്ലായിരുന്നു. ബിസിനസ് വുമണും സൈക്കോളജിസ്റ്റുമാണ് ഡിംപിള്‍. ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ച പെണ്‍കുട്ടിയുമാണ് ഡിംപല്‍. അമ്മ കട്ടപ്പന സ്വദേശിയാണെങ്കിലും മീററ്റിലാണ് ഡിംപല്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ മലയാളം അത്ര വശമില്ല.

മൂന്നാമതായി ബിഗ് ബോസ് വീട്ടിലെത്തിയത് ആര് ജെ ഫിറോസാണ്. ആര്‍ജെ എന്നതിലുരി കിടിലം ഫിറോസ് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. പല വീഡിയോകളുമായി താരം എത്താറുണ്ട്.

ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ ഏക മലയാള ചലച്ചിത്ര നടനായിരുന്നു മണിക്കുട്ടന്. നേരത്തെ മണിക്കുട്ടന് ബിഗ്ബോസില്‍ ഉണ്ടെന്നുള്ള സൂചന പോലും ഉണ്ടായിരുന്നില്ല. കായംകുളം കൊച്ചുണ്ണിയായി ടെലിവിഷന്‍ പരമ്പരയിലൂടെ എത്തിയ താരമാണ് മണിക്കുട്ടന്. പിന്നീട് നിരവധി ചിത്രങ്ങള്‍. വിനയന് സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് തുടക്കം. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡം ചിത്രം കുഞ്ഞാലിമരിക്കാറാണ് മണിക്കുട്ടന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

അഞ്ചാമതായി എത്തിയ മത്സരാര്‍ത്ഥിയായിരുന്നു മജിസിയ ഭാനു. പലര്‍ക്കും ഈ മുഖവും പരിചിതമല്ലായിരുന്നു. എന്നാല്‍ ഒരു സ്ട്രോങ് വുമണ്‍ തന്നെയാണ് മജിസിയ. പവര്‍ ലിഫിറ്റംഗ് ചാമ്പ്യനാണ് മജിസിയ ഭാനു. മോഡലും ഡോക്ടറും കൂടിയാണ് ഈ യുവതി. വടകര സ്വദേശിയായ മജിസിയ സ്വന്തം പ്രയത്നം കൊണ്ട് ഉയര്ങ്ങളില് എത്തി നില്ക്കുന്നു.

ആറാമതായി ബിഗ് ബോസ് വീട്ടിലെത്തിയത് സൂര്യ മേനോന് ആണ്. 12 ഓളം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത താരമാണ്. മലയാളത്തിലെ ആദ്യ ഫീമെയില്‍ ഡിജെമാരില്‍ ഒരാളും കൂടിയാണ് സൂര്യ മേനോന്.

ഏഴാമതായി ബിഗ് ബോസ് വീട്ടിലെത്തിയത് ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ശ്രദ്ധേയമായ ഒരു ഗായികയാണ,് ലക്ഷ്മി ജയന്. പാട്ടു മാത്രമല്ല വയലിനിസ്റ്റു കൂടിയാണ് ലക്ഷ്മി. മലയാളികള്‍ പരിചിതമാണ് ഈ പാട്ടുകാരിയെ.

ബിഗ് ബോസില്‍ എത്തിയ എട്ടാമത്തെ ആളാണ് സായ് വിഷ്ണു ആര്. ഡിജെയും മോഡലുമാണ് സായി. സിനിമയാണ് ഏറ്റവും വലിയ സ്വപ്നം. ചില വെബ് സീരീസുകള്‍ ചെയ്തിട്ടുണ്ട്.

ഒന്‍പതാമതായി ബിഗ് ബോസില്‍ എത്തിയ താരമാണ് അനൂപ്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനൂപ്. സീതാ കല്യാണ്‍ എന്ന പരമ്പരയിലെ കല്യാണ്‍ എന്ന കഥാപാത്രം ശ്രദ്ധനേടിയിരുന്നു. കോണ്ടസ, സര്‍വോപരി പാലക്കാരന്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പത്താമതായി എത്തിയത് ഒരു വിദ്യാര്‍ത്ഥിയായിരുന്നു. മഹാരാജാസ് കോളേജില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ അഡോണി ടി ജോണും പരിചിതമല്ലാത്ത മുഖമായിരുന്നു.

ബിഗ്ബോസ് വീട്ടില്‍ പതിനൊന്നാമനായി എത്തിയത് ഡാന്‍സറായ റംസാന് മുഹമ്മദ് ആണ്. ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനാണ് റംസാന്.

പന്ത്രണ്ടാമത്തെ മത്സരാര്‍ത്ഥിയായിരുന്നു ഋതു മന്ത്ര. കണ്ണൂര്‍ സ്വദേശിനിയായ ഋതു പാട്ടുകാരിയും വയലിനിസ്റ്റും മോഡലും മിസ് ഇന്ത്യ മത്സരാര്‍ത്ഥിയുമാണ്.

പതിമൂന്നാമതായി എത്തിയ മത്സരാര്‍ത്ഥി സന്ധ്യ മനോജ് ആണ്. നൃത്തത്തിലൂടെ പ്രമുഖയായ വ്യക്തയാണ്. യോഗയും ക്ലാസിക്കല്‍ ഡാന്‍സും സമന്വയിപ്പിച്ച് കൊണ്ടുള്ള നൃത്തരൂപം പരിശീലിപ്പിക്കുന്നയാളാണ് സന്ധ്യ. പറവൂര്‍ സ്വദേശിനിയാണ്.

ഏറ്റവും ഒടുവില്‍ മലയാളികള്‍ കാത്തിരുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമെത്തി. 4000 ത്തോളം ചിത്രങ്ങളില്‍ ഡബ്ബ് ചെയ്ത് ഉയരങ്ങള്‍ കീഴക്കിയ താരമാണ് ഭാഗ്യലക്ഷ്മി. നടിയായി സിനിമയിലും ഒരു കൈ നോക്കിയ ആളാണ് ഭാഗ്യലക്ഷ്മി. സാമൂഹിക വിഷയങ്ങളില്‍ വെട്ടിത്തുറച്ച് അഭിപ്രായം പറയുകയും വിവാദങ്ങളില്‍ പെടുകയും ചെയ്ത ആളാണ് ഭാഗ്യലക്ഷ്മി.