മണിക്കുട്ടനെ പരിചയപ്പെടാനുള്ള ആഗ്രഹവുമായെത്തിയ ബിഗ് ബോസ് താരം ആരാണ്?
Updated: Monday, March 1, 2021, 17:00 [IST]

ബിഗ് ബോസ് സീസണ് ത്രീയിലെ കഴിഞ്ഞ എപ്പിസോഡില്‍ വൈല്‍ഡ് കാര്‍ഡ് എന്ഡ്രിയില് രണ്ട് താരങ്ങളെത്തിയിരുന്നു. അങ്ങനെ 18 മത്സരാര്‍ത്ഥികളായിരുന്നു ബിഗ് ബോസില്‍ ഒത്തുകൂടിയത്. എന്നാല്‍ ഇന്നലെ ലക്ഷ്മി എലിമിനേറ്റ് ചെയ്ത് പുറത്തുപോകുകയുമുണ്ടായി. ഇതിനിടയില്‍ പ്രേക്ഷകര്‍ തിരഞ്ഞത് ഈ രണ്ട് താരങ്ങളെയാണ്.

രമ്യ പണിക്കറും എയ്ഞ്ചല്‍ തോമസുമാണ് കഴിഞ്ഞ ദിവസം ബിഗ്ബോസ് വീട്ടിലെത്തിയത്. രമ്യ പണിക്കര്‍ ചങ്ക്സ് എന്ന ചിത്രത്തില്‍ ടീച്ചറായി എത്തിയ താരമാണ്. ഒമര്‍ലുലു സംവിധാനം ചെയ്ത ചങ്ക്സിലൂടെയാണ് രമ്യയെ മലയാളികള്‍ക്ക് അറിയാവുന്നത്. എന്നാല്‍ എയ്ഞ്ചല്‍ തോമസിന്റെ മുഖം ആര്‍ക്കും അത്ര പരിചിതമല്ലായിരുന്നു.

സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിച്ചപ്പോള്‍ കിടിലം മോഡലാണ് എയ്ഞ്ചല്‍ എന്നു മനസ്സിലായി. നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയിരിക്കുന്നത്. മോഡലിങ് രംഗത്തുനിന്നാണ് എയ്ഞ്ചല്‍ ബിഗ് ബോസ് വീട്ടിലെത്തിയത്.

ഇതിനിടയില്‍ മോഹന്‍ലാല്‍ രസകരമായ ചോദ്യം ചോദിക്കുകയുണ്ടായി. തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു താരം ബിഗ് ബോസ് വീട്ടിലുണ്ടെന്ന് എയ്ഞ്ചല്‍ നേരത്തെ പറഞ്ഞിരുന്നു. മണിക്കുട്ടനാണ് ആ താരം. മണിക്കുട്ടനെ തനിക്ക് ഏറെ ഇഷ്ടമാണെന്നും പിറകെ ചെന്ന് വളക്കാന്‍ നോക്കണം എന്നൊക്കെയാണ് താരം പറഞ്#ത്.

അവിടെ ചെന്ന് മണിക്കുട്ടനെ ഇനി ട്യൂണ്‍ ചെയ്തു എടുക്കുമോ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം. താന്‍ ശ്രമിക്കുമെന്നാണ് എയ്ഞ്ചല്‍ പറഞ്ഞത്. ആലപ്പുഴ സ്വദേശിയാണ് എയ്ഞ്ചല്‍. താനൊരു ചതിക്കുഴില്പെട്ട കഥയും എയ്ഞ്ചല്‍ ബിഗ് ബോസ് വീട്ടില്‍ മറ്റുള്ളവരോട് പറയുന്നു. ഒരു പരിപാടിക്ക് അവതാരകയായി പോയ താന്‍ പണം കടത്തുന്ന ഗ്രൂപ്പില്‍ പെട്ടെന്നുള്ള അനുഭവമാണ് എയ്ഞ്ചല്‍ പങ്കുവെച്ചത്. അവിടെ നിന്ന് രക്ഷപ്പെട്ട കഥയും എയ്ഞ്ചല്‍ പറയുന്നുണ്ട്.





