ബിഗ് ബോസില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ? സായിയുടെ വായില്‍ നിന്ന് അറിയാതെ വന്നതെന്ത്?
Updated: Monday, March 1, 2021, 16:27 [IST]

ബിഗ് ബോസ് സ്ക്രിപ്റ്റഡ് ആണെന്നുള്ള സംശയങ്ങളും ചോദ്യങ്ങളും മുന്‍പുള്ള സീസണ് മുതലേ തുടങ്ങിയതാണ്. എന്നാല്‍, അതില്‍ നിന്ന് പുറത്തെത്തുന്ന ഒരു മത്സരാര്‍ത്ഥിയും അത്തരം രീതിയില്‍ സംസാരിച്ചിട്ടുമില്ല. യഥാര്‍ത്ഥ സ്വഭാവമാണ് ബിഗ് ബോസ് വീട്ടില്‍ കാണുന്നതെന്നും. ആര്‍ക്കും ബിഗ് ബോസ് അടിയുണ്ടാക്കാനുള്ള ടാസ്ക് നല്കുന്നില്ലെന്നുമാണ് മത്സരാര്‍ത്ഥികള്‍ വിശദീകരിച്ചത്.

എന്നിട്ടും പ്രേക്ഷകര്‍ക്കും ഇപ്പോഴും സംശയമാണ്. ഷോക്കിടെയിലുള്ള പല സന്ദര്‍ഭങ്ങളും ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ നല്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് പോകുന്നതെന്നുമാണ് വിമര്‍ശനങ്ങള്‍. കഴിഞ്ഞ ദിവസം ഉയര്‍ന്നത് ബിഗ് ബോസ് വീട്ടില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്.

ബിഗ് ബോസ് ഹൗസിലെ നിയമ പ്രകാരം മത്സരാര്‍ഥികള്‍ക്ക് സ്വന്തം വീട്ടുകാരോട് യാതൊരു വിധത്തില്‍ ബന്ധപ്പെടാന്‍ സാധിക്കില്ല, അതിനായി മത്സരാര്‍ഥികള്‍ അവരുടെ ഫോണുകള്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഏല്പിച്ചിട്ടാണ് ഷോയിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ ഇത് പേരില്‍ മാത്രമാണുള്ളതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമാര്‍ശനം.

ഈ കഴിഞ്ഞ വെള്ളിയാഴ്ചത്തെ എപ്പിസോഡിലാണ് ഇക്കാര്യം ഉണ്ടായതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നത്. ലക്ഷ്യുറി ടാസ്ക്കില് മോശം പ്രകടനം കാഴ്ചവെച്ച കിടിലന്‍ ഫിറോസിനെയും സായി കൃഷ്ണനെയും ജയിലാക്കായിരുന്നു. ജയിലില്‍ ഉള്ളവരെ സന്ദര്‍ശിക്കാന്‍ ലഭിച്ച അവസരത്തില്‍ ഭൂരിഭാഗം മത്സരാര്ഥികളും ജയിലിന് സമീപത്തുണ്ടായിരുന്നു. അപ്പോഴുണ്ടായ ശബ്ദശലകത്തിലെ ഭാഗം എടുത്താണ് ആരോപണം ആരോപിച്ചിരിക്കുന്നത്.

ഫിറോസും സായി കൃഷ്ണനും തമ്മിലുള്ള സംസാരിത്തിനിടെ സായി കൃഷ്ണന് മൊബൈല്‍ അവിടെ കുത്തി വെച്ചിരിക്കുകയാണെന്ന് പറയുന്നുണ്ട്. ഈ സമയം സജന ഫിറോസും മജ്സിയ ഭാനുമായി ഉണ്ടാകുന്ന വാക്ക് തര്‍ക്കത്തിലേക്ക് പോകുന്ന സമയത്താണ് സായികൃഷ്ണ ഇക്കാര്യം ഫിറോസിനോട് സംസാരിക്കുന്നത്. വലിയ രീതിയില്‍ ഒരു ചര്‍ച്ച വിഷയമായിരിക്കുകയാണ് ഈ മൊബൈല്‍ വിഷയം. തിരക്കഥ അനുസരിച്ചാണ് ബിഗ് ബോസ് ഇപ്പോള്‍ പോകുന്നതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
