പൃഥ്വിരാജിനൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ സാധിച്ചു... ദുൽക്കർ സൽമാന്റെ കുറിപ്പ് വൈറൽ!!!

Updated: Friday, October 16, 2020, 10:57 [IST]

മലയാള സിനിമാ ലോകത്തിൽ ഇപ്പോൾ മാറ്റിനിർത്താൻ പറ്റാത്ത പേരാണ് പൃഥ്വിരാജിന്റേത്. ക്യാമറയ്ക്ക് മുൻപിൽ മാത്രമല്ല അതിന്റെ പിന്നിൽ നടക്കുന്ന പ്രവർത്തനങ്ങളും താരം ചെയ്യുന്നുണ്ട്. താരം ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ സഹതാരങ്ങൾ പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ദുൽഖർ സൽമാന്റെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

 

ഹാപ്പി ബർത്ത്‌ഡേ പൃഥ്വിരാജ്, നമുക്കെല്ലാം ഒരുപാട് നേരം ഒരുമിച്ച് ചിലവഴിക്കാൻ സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണിത്.മനോഹരമായ പിറന്നാളാണെന്ന് കരുതുന്നു. എന്നും ഞങ്ങൾക്കൊപ്പം ഇങ്ങനെ ഉണ്ടാവണം. എന്നാണ് ദുൽഖർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിപ്പെഴുതിയിട്ടുള്ളത്. നേരത്തെ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ പൃഥ്വിരാജ് സർപ്രൈസുമായി എത്തിയിരുന്നു. താരങ്ങൾ മാത്രമല്ല ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. ഇരുവരും മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 

 ഹാപ്പി ബർത്ത് ഡേ ബ്രദർ എന്നാണ് പൂർണ്ണിമ ഇന്ദ്രജിത്തും നസ്രിയയും തങ്ങളുടെ ഇൻസ്റ്റാഗ്രാമിൽ പൃഥ്വിവിന് ആശംസകൾ നേർന്നിട്ടുള്ളത്. കുടുംബ സമേതമുള്ള ചിത്രങ്ങളും ഇവർ പങ്ക് വച്ചിട്ടുണ്ട്. ടിയാൻ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജുമായി ഉണ്ടായ ആത്മബന്ധത്തെ കുറിച്ചാണ് നടൻ മുരളി ഗോപി പറഞ്ഞത്. ഇവർ രണ്ട് പേരും ഒന്നിച്ച ലൂസിഫർ എന്ന ചിത്രം പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.

 

അതിന്റെ രണ്ടാം ഭാഗമായി എമ്പുരാനായി പ്രേക്ഷകർ ഏറം കാത്തിരുപ്പിലാണ്. മോഹൻലാൽ, മഞ്ജുവാര്യർ, ജയസൂര്യ, ചന്ദ്ര ലക്ഷ്മൺ, ശിവദ, വിശാഖ് സുബ്രഹ്‌മണ്യം, അജു വർഗീസ്, ഫഹദ് ഫാസിൽ തുടങ്ങിയ വൻ താരനിര തന്നെ പൃഥ്വിരാജിന് അശംസകളുമായി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഈ പോസ്റ്റുകൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.