നടി ഓവിയക്കെതിരെ പരാതിയുമായി ബിജെപി

Updated: Wednesday, February 17, 2021, 16:18 [IST]

പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്തിയ നടി ഓവിയക്കെതിരെ പരാതിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്നാട് സന്ദര്‍ശനത്തിനിടെ ഗോ ബാഗ് മോഡി എന്ന ഹാഷ് ടാഗ് ചെയ്തതിനെതിരെയാണ് പരാതി.

തമിഴ്‌നാട് ബിജെപിയിലെ നിയമകാര്യ വിഭാഗമാണ് പോലീസില്‍ പരാതി നല്‍കിയത്.  നടി ഓവിയക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും വിദേശ രാജ്യങ്ങളുമായി താരത്തിന്  ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.   

 

അലക്‌സിസ് സുധാകര്‍ ആണ് എസ്പിക്കും സൈബര്‍ സെല്ലിനും സി.ബി സിഐഡിക്കും പരാതി നല്‍കിയത്. ഓവിയയ്ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ, എന്താണ് ഇവരുടെ ലക്ഷ്യമെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു. 

 

നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ചെന്നൈയിലെത്തിയപ്പോഴാണ് ഗോ ബാക്ക് മോദി ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായത്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് ബിജെപി പരാതിപെടുന്നത്.