ഇവരുടെയൊക്കെ യഥാര്‍ത്ഥ പേര് എന്താണ്? കത്രീന കൈഫ് മുതല്‍ സണ്ണി ലിയോണ്‍ വരെ

Updated: Thursday, March 4, 2021, 13:35 [IST]

ചലച്ചിത്ര രംഗത്തേക്ക് വരുമ്പോള്‍ പല താരങ്ങളുടെ പേര് മാറ്റാറുണ്ട്. യഥാര്‍ത്ഥ പേര് എന്താണെന്ന് കേള്‍ക്കുമ്പോള്‍ പലരും ചിരിച്ചു പോകാറുണ്ട്. സാധാരണ പേരുകളില്‍ താരങ്ങളെ ഇനി ഉള്‍ക്കൊള്ളാന്‍ ആകില്ല. ബോളിവുഡ് താരങ്ങളുടെ യഥാര്‍ത്ഥ പേരുകളൊന്ന് നോക്കാം. ബിഗ് ബി അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര് കേട്ടാല്‍ നിങ്ങള്‍ മൂക്കത്ത് വിരല്‍വെക്കും.

ഇന്‍ക്വിലാബ് ശ്രീവാസ്തവ എന്നാണ് അമിതാഭ് ബച്ചന്റെ യഥാര്‍ത്ഥ പേര്. ബോളിവുഡിലെ മുന്‍ നിര നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. 2003 ല്‍ പുറത്തിറങ്ങിയ ഭൂം എന്ന ചിത്രത്തിലൂടെയാണ് ക്രതീന കൈഫ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ഐവി ശശി ചിത്രത്തിലൂടെ കത്രീന മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് കത്രീന കൈഫിന്റെ പേര് കത്രീന ടര്‍ക്വോട്ടെ എന്നായിരുന്നു.  

 

സണ്ണി ലിയോണിന്റെ യഥാര്‍ത്ഥ പേര് എന്താണെന്ന് അറിയാന്‍ എല്ലാവര്‍ക്കും ആകാംഷയുണ്ടാകും. കരണ്‍ജിത്ത് കൗര്‍ വോറ എന്നാണ് സണ്ണിയുടെ യഥാര്‍ത്ഥ പേര്.  

 

1993 ല്‍ ബാസിഗര്‍ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയ രംഗത്തെത്തിയ താരമാണ് ശില്‍പാ ഷെട്ടി. മാംഗ്ലൂരില്‍ ജനിച്ച ശില്‍പ ഷെട്ടിയുടെ യഥാര്‍ത്ഥ പേര് അശ്വിനി എന്നായിരുന്നു. 

 

യുവ നടി കിയാര അദ്വാനിയുടെ പേരും വേറെയാണ്. കിയാരയുടെ യഥാര്‍ത്ഥ പേര് ആലിയ എന്നാണ്. ബോളിവുഡില്‍ ഒരു ആലിയ ഭട്ട് ഉള്ളതുകൊണ്ടുതന്നെ കിയാര അദ്വാനി എന്ന പേര് ആക്കുകയായിരുന്നു.

 

ഗ്ലാമറസ് താരങ്ങള്‍ക്കിടയില്‍ മുന്നിലുള്ള താരമാണ് മല്ലിക ഷെരാവത്. സിനിമയില്‍ എത്തുന്ന സമയത്താണ് റീമ ലാംബ എന്ന പേര് മാറ്റി മല്ലിക ഷെരാവത് എന്ന പേര് താരം സ്വീകരിക്കുന്നത്. റീമ എന്ന പേരില്‍ മറ്റൊരു നടി ഉള്ളതുകൊണ്ടാണ് തന്റെ പേര് മാറ്റിയതെന്ന് മല്ലിക മുമ്പ് പറഞ്ഞിരുന്നു. ഷെരാവത് എന്നുള്ളത് തന്റെ അമ്മയുടെ പേരില്‍ നിന്നും എടുത്തതാണെന്ന് മല്ലിക പറയുന്നു.

 

ഇന്ത്യന്‍ സിനിമയുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന ശ്രീദേവിയുടെ പേരും മറ്റൊന്നാണ്. തമിഴ്‌നാട്ടിലെ ശിവകാശിയില്‍ ജനിച്ച ശ്രീദേവിയുടെ യഥാര്‍ത്ഥ പേര് ശ്രീ അമ്മയങ്കാര്‍ അയ്യപ്പന്‍ എന്നായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി മുന്നൂറിലധികം സിനിമകളിലാണ് ശ്രീദേവി അഭിനയിച്ചത്. 

 

തെന്നിന്ത്യന്‍ നടി തബുവിന്റെ യഥാര്‍ത്ഥ പേര് തബസ്സും ഹഷ്മി എന്നാണ്. പിന്നീട് പേര് ചുരുക്കുകയായിരുന്നു.