സാരിയില്‍ ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി, ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Updated: Monday, March 1, 2021, 11:39 [IST]

ഇത് ഡേസി ഗേളാണെന്ന് നടി മല്ലിക ഷെരാവത്ത് തന്നെ പറയുന്നു. ലൈറ്റ് പീച്ച് നിറത്തിലുള്ള സാരിയാണ് മലികയ്ക്ക് കൂടുതല്‍ അഴക് നല്‍കുന്നത്. മല്ലികയുടെ ഇത്തരം ചൂടന്‍ ചിത്രങ്ങള്‍ ഇതാദ്യമല്ല. എന്തും തുറന്ന് കാണിക്കാനും, ബിക്കിനി അണിയാനും മടിയില്ലാത്ത ബോളിവുഡ് താരസുന്ദരിയാണ് മല്ലിക.

നിങ്ങള്‍ എങ്ങനെയാണ് സന്തോഷമായിരിക്കുന്നത്, ആരാണ് നിങ്ങളെ സന്തോഷവതിയാക്കുന്നത്.. മല്ലിക കുറിക്കുന്നു. ഞങ്ങളുടെ സന്തോഷം നിങ്ങളാണെന്ന് ആരാധകര്‍ ഫോട്ടോവിന് കമന്റ് ചെയ്യുന്നു. കേരളത്തില്‍ അവധി ആഘോഷിക്കാനും മല്ലിക എത്തിയിരുന്നു.

പല താരങ്ങളും മാലിദ്വീപിലും മറ്റും അവധി ആഘോഷിച്ചപ്പോള്‍ മല്ലിക എത്തിയത് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലാണ്. ആയുര്‍വ്വേദ ചികിത്സയും ഒപ്പം നടത്തിയിരുന്നു.

ബാത്ത് ടവല്‍ ധരിച്ചുള്ള ഗ്ലാമറസ് ഫോട്ടോയും കഴിഞ്ഞ ദിവസം മല്ലിക പങ്കുവെച്ചിരുന്നു. വെറും വെള്ള ടവല്‍ മാത്രം ചുറ്റിയുള്ള പോസാണ് മല്ലിക നല്‍കിയത്.








