ഭദവാൻ ശ്രീരാമന്റെ ആദര്‍ശങ്ങളെ സംരക്ഷിക്കാന്‍ ‘രാം സേതു’; യോഗി ആദിത്യനാഥുമായി അക്ഷയ്കുമാർ കൂടികാഴ്ച്ച നടത്തി

Updated: Wednesday, December 2, 2020, 09:30 [IST]

ഇക്കഴിഞ്ഞ ദിവസം  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടികാഴ്ച്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. അക്ഷയ്കുമാറിന്റെ പുതിയ  ചിത്രം ‘രാം സേതു’ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച എന്നതും ഏറെ ശ്രദ്ധേയമായി.

  അടുത്തിടെ ഉത്തര്‍പ്രദേശില്‍ നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണത്തെ കുറിച്ച് സെപ്തംബറിൽ യോഗി പ്രഖ്യാപിച്ചിരുന്നു .മുംബൈയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

 സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ്  രാം സേതു . ‘വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാം എന്നായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്കുമാര്‍ ട്വിറ്ററില്‍  കുറിച്ചത്.