ബോളിവുഡ് സൂപ്പർ താരത്തിന്റെ നഗ്നനായുള്ള ഓട്ടം ; സോഷ്യൽ മീഡിയയിൽ വൈറലായി മിലിന്ദിന്റെ ഹോട്ട് ചിത്രങ്ങൾ

Updated: Wednesday, November 4, 2020, 18:12 [IST]

പൂർണ്ണ ന​ഗ്നനായി മിലിന്ദ് സോമൻ.  ജന്മദിനത്തോട് അനുബന്ധിച്ച്‌ പ്രശസ്ത നടനും മോഡലുമായ മിലിന്ദ് സോമന്‍ സമൂഹമാധ്യമത്തിലിട്ട വേറിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. താരത്തിന്റെ 55 -ാം പിറന്നാളിന്റെ ഭാഗമായിട്ടായിരുന്നു പോസ്റ്റ് ഇട്ടത്. വൻ വരവേൽപ്പാണ് താരത്തിന്റെ ചിത്രത്തിന് ലഭിയ്ക്കുന്നത്.

 ബോളിവുഡ് സൂപ്പര് താരം ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രമാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. ഭാര്യ അങ്കിത കോന്‍വാറാണ് ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്.

  

താരം പോസ്റ്റിൽ ഇങ്ങനെ എഴുതി, ‘ഹാപ്പി ബെര്‍ത് ഡേ ടു മീ. 55 ആന്റ് റണ്ണിം​ഗ് ‘ എന്ന ക്യാപ്ഷനോടെയായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് പ്രതികരണവുമായി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തി, എന്തൊരു കിടിലൻ ബോഡിയാണ്, ഹോട്ട് ആക്ടർ, എന്നിങ്ങനെ കമന്റുകളുടെ നീണ്ട നിരയാണ്  മിലിന്ദിന്  ചിത്രത്തിന് ലഭിയ്ക്കുന്നത്.