വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഭക്ഷണം അദ്ദേഹം ഞങ്ങൾക്കും പങ്ക് വയ്ക്കും, മമ്മൂട്ടിയെ കുറിച്ച് ബൈജു സന്തോഷ്!!!

Updated: Saturday, October 17, 2020, 12:40 [IST]

എല്ലാതാരങ്ങളോടെ വളരെയധികം സ്‌നേഹത്തോടെ പെരുമാറുന്ന താരമാണ് മമ്മൂട്ടി. അദ്ദേഹത്തിനെ കുറിച്ച് ബൈജു സന്തോഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് യാതൊരു താരാജാഡയും ഇല്ലാതെയാണ് അദ്ദേഹം മറ്റുള്ളവരോട് പെരുമാറാറുള്ളത്. എന്നാൽ പലപ്പോഴും താരം തെറ്റിധരിക്കപ്പെടാറുണ്ട്. മമ്മൂക്ക ഒരു മികച്ച മനുഷ്യനാണെന്ന്‌നാണ് ചലച്ചിത്രത്താരം ബൈജു സന്തോഷിന്റെ അഭിപ്രായം.

 

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്. വളരെ കുറച്ച് സിനിമകൾ മാത്രമാണ് അദ്ദേഹത്തോടൊന്നിച്ച് പ്രവർത്തിച്ചിട്ടുള്ളത്. കാണുമ്പോൾ മമ്മൂക്കയ്ക്ക് ഒരു പ്രത്യേക വാത്സല്യം ഉണ്ട്. ആളുകൾ പറയുന്നതുപോലെ മമ്മൂക്ക വലിയ ജാഡയുള്ള ആളല്ല. അദ്ദേഹവുമായി അടുത്താൽ മാത്രമേ അത് മനസ്സിലാകൂ. അദ്ദേഹം ഒരു സിനിമാക്കാരനല്ല നല്ലൊരു മനുഷ്യനാണെന്നും അദ്ദേഹം പറഞ്ഞു. 

 

വീട്ടിൽ നിന്ന് അദ്ദേഹത്തിന് സെറ്റിലേയ്ക്ക് ഭക്ഷണം കൊണ്ട് വരും അതൊക്കെ അദ്ദേഹത്തിന് കാരവാനിൽ ഇരുന്ന് കഴിക്കാം. എന്നാൽ അദ്ദേഹം അങ്ങനെയല്ല. ഷൈലോക്കിന്റെ സെറ്റിൽ നടന്ന സംഭവമാണ് ബൈജു പങ്ക് വച്ചത്. മമ്മൂക്ക ഭക്ഷണം കഴിക്കുമ്പോൾ തന്നെയും ഹരീഷ് കണാരനേയും സിദ്ധിഖിനേയും വിളിച്ചിരുന്നു. ഇത് ഒരു ദിവസം മാത്രമല്ല, എല്ലാദിവസവും അങ്ങനെയായിരുന്നു. വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അദ്ദേഹം കഴിക്കുന്നത്. ബാക്കിയെല്ലാം തങ്ങളായിരുന്നു കഴിച്ചതെന്നും ബൈജു തന്റെ അഭിമുഖത്തിൽ പറയുന്നു.