കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി!!!

Updated: Friday, December 4, 2020, 12:49 [IST]

പ്രശസ്ഥ ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേയ്ക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അലി കാഷിഫ് ഖാൻ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനൽ റിട്ട് ഫയൽ ചെയ്തത്. സിആർപിസി 482 വകുപ്പ് ചേർത്താണ് കേസ്.

 

തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടർച്ചയായി വിദ്വേഷം പരത്തുകയും അനൈക്യം ഉണ്ടാക്കുകയും ചെയ്യുന്നി എന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നയിക്കുന്ന സമരത്തിന് പിൻതുണയുമായി എത്തിയ ' ഷഹീൻബാഗ് ദാദി' യെ അധിക്ഷേപിച്ച് കങ്കണയുടെ ട്വീറ്റ് വലിയ വിവാദമായിരുന്നു.