പൊതുസ്ഥലത്ത് പൂർണ്ണ ന​ഗ്നയായി നടി പ‌ൂനം പാണ്ഡെയുടെ ഡാമിൽ ചാടിയുള്ള അശ്ലീല വീഡിയോ നിർമ്മാണം; കേസെടുത്ത് പോലീസ്

Updated: Wednesday, November 4, 2020, 17:55 [IST]

​ഗോവ; ‍‌  പൊതുസ്ഥലത്ത് അശ്ലീല വീഡിയോയിൽ അഭിനയിച്ച് പൂനം,  പൊതു സ്ഥലത്ത് നടി പൂനം പാണ്ഡെയെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോ ചിത്രീകരിച്ചു എന്നാരോപിച്ച്‌ നല്‍കിയ പരാതിയില്‍ ഗോവയിലെ കനാകോന പൊലീസ് കേസെടുത്തു. നടി അടക്കമുള്ളവര്‍ക്കെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി വനിതാ വിഭാഗമാണ് പൊലീസില്‍ പരാതി നല്‍കിയത്.

​ നടിയും സം​ഘവും കനാനേകനയിലെ ചപോലി ഡാമില്‍ വെച്ച്‌ നടത്തിയ ചിത്രീകരണം സഭ്യതയ്ക്ക് നിരക്കുന്നതല്ലെന്നും, ഗോവന്‍ സംസ്‌കാരത്തെ താറടിക്കുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കി.

കൂടാതെ ഇത്തരത്തിൽ  സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതു സ്ഥലത്ത് എങ്ങനെ വീഡിയോ ചിത്രീകരിക്കാനായി എന്നതിനെക്കുറിച്ചും, അനുമതി ലഭിച്ചതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് മര്‍ഗോവ എസ്പി പങ്കജ് കുമാര്‍ സിങിന് നല്‍കിയ പരാതിയില്‍  ആവശ്യപ്പെട്ടിട്ടുണ്ട്.