പ്രിയപ്പെട്ട ആൾക്കൊപ്പം സമയം ചിലവഴിക്കുക, വെള്ളം കുടിയ്ക്കുക.. തന്റെ ചെക്ക്‌ലിസ്റ്റ് ആരാധകർക്കായി പങ്ക് വച്ച് കീർത്തി സുരേഷ്!!

Updated: Tuesday, October 27, 2020, 11:48 [IST]

പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് മേനക. സുരേഷ് കുമാറും മലയാള സിനിമയിലെ ഒരു അവിഭാജ്യ ഘടകമാണ്. അവരുടെ മകൾ കീർത്തി സുരേഷ് ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ്. വളരെ കുറച്ച് ചിത്രങ്ങളിലാണ് കീർത്തി അഭിനയിച്ചിട്ടുള്ളവെങ്കിലും മികച്ച നായികാ പ്രാധാന്യമുള്ളവയായിരുന്നു അവയെല്ലാം.

 

മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ താരം സ്വന്തമാക്കി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ താരം വളരെ സജ്ജീവമാണ്. ഇപ്പോൾ താരം പങ്ക് വച്ച തന്റെ ചെക്ക് ലിറ്റാണ് ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. താരത്തിന്റെ ചെക്ക് ലിസ്റ്റ് ഇങ്ങനെ. വിജയദശമി ദിനത്തിലാണ് താരം പോസ്റ്റ് ചെയ്തത്. അതിൽ ആദ്യത്തെ കാര്യം വിജയദശമി ആഘോഷിക്കുക എന്നതാണ്. രണ്ടാമതായി വെള്ളം കുടിയ്ക്കുക. മൂന്നാമത്തേത് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പം സമയം ചിലവഴിക്കുക. തന്റെ ഏറ്റവും അടുത്ത സുഹൃത്ത് തന്റെ വളർത്തുനായ നൈക്കാണെന്ന് പല തവണ താരം പറഞ്ഞിട്ടുണ്ട്. നൈക്കും ചിത്രത്തിൽ കീർത്തിയോടൊപ്പം ഉണ്ട്.

 

ഈ ലോക്ക്ഡൗൺ സമയത്ത് കീർത്തി വിവാഹിതയാവാൻ പോകുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. ഒരു വ്യവസായിയുമൊത്ത് കീർത്തിയുടെ വിവാഹം നിശ്ചയിച്ചു എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാൽ വാർത്ത തെറ്റാണെന്നറിയിക്കാൻ കീർത്തി തന്നെ രംഗത്തെത്തിയിരുന്നു.