കമലിന് പിറന്നാളാശംസകൾ; നടൻ കമൽഹാസന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Updated: Saturday, November 7, 2020, 15:42 [IST]


 ഇന്ന്  66-ാം ജന്മദിനം ആഘോഷിക്കുന്ന സൂപ്പര്‍താരം കമല്‍ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


അനു​ഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍   പറഞ്ഞു.

 

 

മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം :

നമ്മുടെ  അനു​ഗ്രഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്കാരിക ജീവിതത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ ജനാധിപത്യ - മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുന്നുവെന്നും പിണറായി പറഞ്ഞു.