മോഹൻലാലിന് നട്ടെല്ലില്ല എന്ന് ഇന്നലെ വ്യക്തമായി, മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല: ടിനി ടോം ഫെയ്സ്ബുക്കിൽ പങ്ക് വച്ച ചിത്രത്തിനെതിരെ വൻ പ്രതിഷേധം!!!
Updated: Sunday, November 22, 2020, 11:33 [IST]

മലയാള സിനിമയിൽ താര സംഘടനയായ അമ്മയുടെ മീറ്റിങ് ആയിരുന്നു കഴിഞ്ഞ ദിവസം. നിരവധി നാടകീയ രംഗങ്ങളാണ് യോഗത്തിൽ ഉണ്ടായിട്ടുള്ളത്. ബിനീഷ് കോടിയേരിയെ പുറത്താക്കുന്നതിനെ കുറിച്ചുള്ള വാഗ്വാദങ്ങൾ യോഗത്തിൽ ഉണ്ടായിരുന്നു. ബിനീഷിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. തുടർന്ന് ബിനീഷിനോട് വിശദീകരണം തേടാനുള്ള തീരുമാനത്തിലാണ് സംഘടന ഇപ്പോൾ എത്തിയിട്ടുള്ളത്.

എ എംഎം എ(അമ്മ)യുടെ എക്സിക്യൂട്ടിവ് യോഗത്തിലെ ഫോട്ടോ നടൻ ടിനിടോം പങ്ക് വച്ചിരുന്നു. പോസ്റ്റിന് കീഴിൽ വൻ വിമർശനങ്ങൾ ആണ് ഉണ്ടായത്. ചിത്രത്തിൽ ടിനിടോം, ബാബുരാജ്, മോഹൻലാൽ, രചന നാരായണൻകുട്ടി, മുകേഷ്, ശ്വേത മേനോൻ, ഇടവേള ബാബു, സുധീർ കരമന എന്നിവർ ഉള്ള ചിത്രമാണ് ടിനി ടോം പങ്ക് വച്ചത്. നിരവധി പേരാണ് ചിത്രത്തിൽ വിമർശനങ്ങളുമായി എത്തിയത്.
മോഹൻലാലിന് നട്ടെല്ലില്ല എന്ന ഇന്നലെ വ്യക്തമായി, മമ്മൂട്ടി പിന്നെ സൂത്രശാലിയാണ് ഒന്നിലും നിലപാടില്ല. സിനിമയിൽ മാത്രമാണ് ഇവർ ഹീറോസ് ജീവിതത്തിൽ നിലപാടില്ലാത്തവർ, A.M.M.A. എന്ന് തന്നെ പറയണം അന്ന എന്ന പറഞ്ഞ് അമ്മയുടെ മഹത്വം കളയരുത്. തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ളത്.