ആരാധന നടത്തുന്ന ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റ് ഇട്ട് നഗ്നതാ പ്രദർശനം; വിശ്വാസികളുടെ മത വികാരം വ്രണപ്പെടുത്തി അർധന​ഗ്നയായി യുവതി; ഫോട്ടോഷൂട്ട് വിവാദങ്ങളിൽ കുരുങ്ങി കേരളം

Updated: Sunday, November 15, 2020, 14:46 [IST]

 ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ച് വീണ്ടും ഒരു ഫോട്ടോഷൂട്ട്, കേരളത്തിൽ പല ഫോട്ടോഷൂട്ടുകളും സഭ്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് നടന്നുകൊണ്ടിരിക്കവേ അക്കൂട്ടത്തിലേക്ക് പരിപാവനമായ ഹിന്ദു ക്ഷേത്രം എന്ന രീതിയിൽ സെറ്റിട്ട്  അർധ ന​ഗ്നയായി ഫോട്ടോഷൂട്ട് നടത്തി യുവതി, വൻ വിവാദമാണ് ഈ ഫോട്ടോഷൂട്ട് ഉയർത്തിയിരിക്കുന്നത്.

 

 

 

ചിത്രങ്ങളിൽ പടികളിൽ അർധ ന​ഗ്നയായി പോസു ചെയ്യുന്ന മോഡലിനെയാണ് കാണാനാവുന്നത്, ഹിന്ദു വിശ്വാസത്തെയും ആരാധനയെയും അവഹേളിച്ച ഈ ഫോട്ടോഷൂട്ടിനെതിരെ  സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധമാണ് ഉയരുന്നത്.

  കൂടാതെ സമീപ കാലത്തായി  ഹിന്ദു വിശ്വാസികളെ അവഹേളിക്കുന്ന ഇത്തരം ഫോട്ടോഷൂട്ടുകൾ വ്യാപകമാണെന്നും അവക്കെതിരെ നിയമ നടപടിയെടുക്കണമെന്നുമാണ് വിശ്വാസികൾ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്.