സോഷ്യൽ മീഡിയകളിൽ തരം​ഗമായ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് ; കുട്ടവഞ്ചിയില്‍ നിന്ന് കാലുതെറ്റി യുവതി നദിയിലേക്ക് പതിച്ചു, രക്ഷിക്കാന്‍ പിന്നാലെ ചാടി യുവാവ്; ദമ്പതികൾക്ക് ദാരുണാന്ത്യം

Updated: Tuesday, November 10, 2020, 14:22 [IST]

സോഷ്യൽ മീഡിയകളിൽ തരം​ഗമായ പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് അനുകരിച്ച യുവാവും യുവതിയും മരണപ്പെട്ടു,  കർണ്ണാടകയിൽ കാവേരി നദിയില്‍ നടത്തിയ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടില്‍ വധുവരന്മാര്‍ മുങ്ങിമരിച്ചു.ഫോട്ടോ ഷൂട്ട് നടന്നുകൊണ്ടിരിക്കെ കുട്ടവഞ്ചിയില്‍ നിന്ന് യുവതി കാലുതെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.

 ഉടൻ തന്നെ യുവതിയെ രക്ഷിക്കാനായി ശ്രമിച്ച യുവാവും വഞ്ചി മറിഞ്ഞ് പുഴയിലേക്ക് വീണു. ഒഴുക്കില്‍പ്പെട്ട ഇരുവരെയും കണ്ടെത്തുമ്ബോഴും മരണം സംഭവിച്ചിരുന്നു.

 മൈസുരുവിൽ സിവില്‍ കോണ്‍ട്രാക്ടറായ ചന്ദ്രുവും വധു ശശികലയുമാണ് അപകടത്തില്‍ മരിച്ചത്. ഇരുവരും കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഈ മാസം 22 നായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്.