ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ഇവിടാരുമില്ലേ? ... സംയുക്തയുടെ എരിഡ പോസ്റ്റർ കണ്ട് കുരു പൊട്ടി സൈബർ ആങ്ങളമാർ!!!

Updated: Thursday, December 3, 2020, 15:11 [IST]

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന എരിഡ എന്ന ചിത്രത്തിലെ പോസ്റ്റർ കണ്ട് കുരു പൊട്ടിയിരിക്കുകയാണ് സൈബർ ആങ്ങളമാർക്ക്. സംയുക്ത മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്.  ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബംഗലൂരുവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നത്.

 

യവന കഥകളിലെ അതിജീവനത്തിന്റെ നായകയാണ് എരിഡ. ഷർട്ട് മാത്രം ധരിച്ച് നിൽക്കുന്ന സംയുക്തയുടെ പോസ്റ്റർ ആണ് പുറത്ത് വന്നിട്ടുള്ള്. ഇത് തന്നെയാണ് സൈബർ ആങ്ങളെമാരെ ചൊടിപ്പിച്ചതും. നിരവധി പേരാണ് സിനിമയേയും താരത്തിനേയും വിമർശിച്ചത്. ഇവൾക്ക് പാവാട വാങ്ങിക്കൊടുക്കാൻ ആരുമില്ലേ. പാന്റ് കണ്ടു പിടിച്ചു തരുന്നവർക്ക് 1000 രൂപ സമ്മാനം തുടങ്ങിയ കമന്റുകളാണ് പോസ്റ്ററിൻ ലഭിച്ചത്. 

ഗ്രീക്ക് പദമാണ് എരിഡ. യവന മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് എരിഡ. നാസർ, കിഷോർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് പേരടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വൈ വി രാജേഷാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതുന്നത്.