ഡെയ്ന്‍ ഡേവിസിന് കൊവിഡ് പോസിറ്റീവ്, എന്താണ് സംഭവിച്ചതെന്ന് ഡിഡി പറയുന്നു

Updated: Saturday, February 13, 2021, 11:34 [IST]

ഡെയ്ന്‍ ഡേവിസ് ഉടന്‍ പണത്തില്‍ നിന്ന് മാറിനിന്നതെന്തുകൊണ്ട്? ആരാധകരുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് താരം. ഉടന്‍ പണം പ്രൊഡ്യൂസറുമായി ഡെയ്ന്‍ ഡേവിസും തമ്മില്‍ തര്‍ക്കമായോ? മീനാക്ഷിയും ഡെയ്‌നും പിണങ്ങിയോ? ഡെയ്ന്‍ മറ്റൊരു ഷോയില്‍ അവതാരകനായി പോയോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കഴിഞ്ഞ ദിവസം ഉയര്‍ന്നത്. ഇതേ തുടര്‍ന്നാണ് ഡെയ്ന്‍ ഇതിനെല്ലാമുള്ള മറുപടിയുമായി രംഗത്തത്തിയത്. 

കാരണങ്ങള്‍ ഇതൊന്നുമല്ലെന്ന് ഡെയ്ന്‍ പറയുന്നു. ഡിസംബര്‍ 31ന് രാവിലെ ഞാന്‍ എഴുന്നേറ്റപ്പോള്‍ ചെറിയ തലവേദനയും അസ്വസ്തകളും ഉണ്ടായി. സ്‌മെല്‍ കിട്ടാതെയായി, തുടര്‍ന്ന് കൊറോണ ടെസ്റ്റ് ചെയ്തു. റിസള്‍ട്ട് വന്നപ്പോള്‍ കൊറോണ പോസിറ്റീവായിരുന്നു. ജനുവരി ഒന്നിന് ഷൂട്ട് ഉള്ളതു കൊണ്ടാണ് ഉടന്‍  ടെസ്റ്റ് ചെയ്തത്. ടെസ്റ്റ് പോസിറ്റീവ് ആയതുകൊണ്ടു തന്നെ തന്റെ വീട്ടിലും അടുത്ത ക്വാറന്റൈന്‍ സെന്ററിലും കുറച്ചധികം ദിവസം നില്‍ക്കേണ്ടിവന്നുവെന്നും ഡെയ്ന്‍ പറയുന്നു. 

 

അതുകൊണ്ടാണ് കുറച്ചധികം എപ്പിസോഡുകളില്‍ തന്നെ കാണാതായത്. തനിക്കു പകരം സൂരജും കുക്കുവുമൊക്കെ സഹായിച്ചു. ഈ ഒരു അവസരത്തില്‍ എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നുവെന്നും ഡിഡി പറയുന്നു. തന്റെ കുറവ് നികത്താന്‍ വേണ്ടി ഉടന്‍ പണം അണിയറ പ്രവര്‍ത്തകര്‍ ചില ട്രിക്കുകളും നടത്തിയിരുന്നു. അതും പ്രേക്ഷകര്‍ കണ്ടിട്ടുണ്ടാകും. മീനത്തില്‍ താലികെട്ട് എന്ന ചിത്രത്തിലെ കഥാപാത്രമായി വന്നതും ജോക്കറായി വന്നപ്പോഴും നിങ്ങളത് കണ്ടതാണ്. കുട്ടേട്ടന്‍ പരീക്ഷയ്ക്ക് പോയതാണെന്നും ജോക്കര്‍ ട്രിപ്പിള്‍സില്‍ നിന്നു വീണെന്നും പിന്നീട് ഫുള്‍ ബാന്‍ഡേജ് കെട്ടി വന്നതുമൊക്കെ ഷോയുടെ ട്രിക്കായിരുന്നുവെന്നും ഡിഡി പറയുന്നു. 

 

ബാന്‍ഡേജ് കെട്ടി വന്നയാള്‍ ഞാനല്ലായിരുന്നുവെന്നും ഡിഡി പറയുന്നുണ്ട്. ആ സമയം ഞാന്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. അപ്പോള്‍ നിങ്ങള്‍ക്കൊരു സംശയമുണ്ടാകും. എങ്ങനെ ഡിഡിയുടെ ശബ്ദം വന്നുവെന്ന്. താന്‍ വീട്ടിലിരുന്ന് ഫോണ്‍ വിളിച്ച് ഡയലോഗ് പറയുകയായിരുന്നുവെന്നാണ് ഡിഡി വെളിപ്പെടുത്തുന്നത്. അത്രയും ആത്മാര്‍ത്ഥത ഷോയിനോടുണ്ടെന്നാണ് ഡെയ്ന്‍ ഡേവിസ് പറയുന്നത്.

 

ഒരു വീഡിയോ കോളിലും ഡെയ്ന്‍ വന്നിരുന്നു, അതും ക്വാറന്റൈനില്‍ ആയിരുന്നുവെന്നും ഡിഡി പറയുന്നു. കൊറോണ കഴിഞ്ഞ് ഷോ ആരംഭിച്ചപ്പോള്‍ ഒരു നിര്‍ബന്ധമുണ്ടായിരുന്നു. നമ്മളില്‍ ആര്‍ക്ക് കൊറോണ വന്നാലും ഷോ മുടക്കരുതെന്ന്. അതാണ് സംഭവിച്ചതെന്നും ഡെയ്ന്‍ ഡേവിസ് വ്യക്തമാക്കുന്നു. ഡെയ്ന്‍ ഡേവിസ് ഉടന്‍ പണത്തില്‍ നിന്നും പിന്മാറിയോ? ഡെയ്ന്‍ ഡേവിസ് ബിഗ് ബോസില്‍ പോകുന്നു, ഡെയ്ന്‍ ഡേവിസ് സിനിമയുടെ തിരക്കിലാണോ? ഇങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇതിനിടയില്‍ തനിക്കു വന്നതെന്നും ഡിഡി പറയുന്നു.