ആള്‍ക്കൂട്ടത്തിനിടയില്‍പെട്ട നടി ദീപിക പദുക്കോണിന് എന്തു സംഭവിച്ചു, വീഡിയോ കണ്ടുനോക്കൂ
Updated: Saturday, February 27, 2021, 13:39 [IST]

സെലിബ്രിറ്റികള്‍ക്ക് പൊതു ഇടങ്ങില്‍ എത്തുന്നതിനും നടക്കുന്നതിനുമൊക്കെ പരിമിധികളുണ്ട്. സൂപ്പര്സ്റ്റാറുകളാണെങ്കില് പറയുകയേ വേണ്ട. ആരാധകര്‍ വളയുമെന്നുറപ്പ്. ബോഡിഗാര്‍ഡുകള്‍ ഉണ്ടായിട്ടും കാര്യമില്ല, ആരാധകരില്‍ നിന്ന് രക്ഷപ്പെടുക എന്നു പറയുന്നത് ബുദ്ധിമുട്ടു തന്നെയാണ്. നടിമാരാണ് ഇത്തരം പ്രശ്നങ്ങളില്‍ പൊതുവെ ബുദ്ധിമുട്ടാറുള്ളത്.

ആരാധകരുടെ പിടിവലിയിലും തിക്കും നിരക്കിലും പല പ്രശ്നങ്ങളും നടിമാര്‍ അനുഭവിക്കാറുണ്ട്. ഇവിടെ ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന് സംഭവിച്ചതും അതുതന്നെ. ആരാധകരുടെ സ്നേഹ പ്രകടനം അമിതമാകുന്നത് താരങ്ങള്‍ക്കും ഇഷ്ടപ്പെടാറില്ല. പലരും സ്പോര്‍ട്ടില്‍ പ്രതികരിക്കാറുമുണ്ട്.

മുംബൈയിലെ ഒരു റെസ്റ്ററന്റില്‍ എത്തിയപ്പോഴാണ് താരത്തിനുചുറ്റും ആരാധകര്‍ കൂടിയത്. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലില്‍ നിന്നും ആരാധകരോട് ചിരിച്ചു കൊണ്ടായിരുന്നു ദീപിക പുറത്തേക്ക് ഇറങ്ങി വന്നത്. എന്നാല്‍ ജനക്കൂട്ടം താരത്തെ വളഞ്ഞു.

അതിലൊരു സ്ത്രീ ദീപികയുടെ കയ്യിലുണ്ടായിരുന്ന ബാഗ് പിടിച്ചു വലിക്കുകയും ചെയ്തു. വളരെ പ്രയാസപ്പെട്ടാണ് ഒടുവില്‍ താരം കാറില്‍ കയറിയത്. ഇത്തരം സ്നേഹ പ്രകടനം പലപ്പോഴും അവരുടെ സ്വകാര്യതെയും ബാധിക്കാറുണ്ട്.

