സൂപ്പർതാരങ്ങൾ ചവിട്ടി: അനുഭവങ്ങൾ ഉണ്ട് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആഞ്ഞടിച്ച് ചലച്ചിത്രത്താരം ദേവൻ!!!

Updated: Monday, November 16, 2020, 12:22 [IST]

നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ കയറിയ താരമാണ് ദേവൻ. നായകകഥാപാത്രങ്ങളും വില്ലൻ കഥാപാത്രങ്ങളും താരം ഒരു പോലെ അവതരിപ്പിച്ചുട്ടുണ്ട്. കഴിഞ്ഞ ദിവസം സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു കൊണ്ട് താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
 ഇപ്പോഴിതാ താരത്തിന്റെ പുതിയ വാക്കുകയാണ് വൈറൽ ആവുന്നത്. മമ്മൂട്ടിയ്ക്കും മോഹൻലാലിനുമെതിരെ ആഞ്ഞടിക്കുകയാണ് ദേവൻ ഇപ്പോൾ. സിനിമാ രംഗത്ത് തന്നെ ഒതുക്കാൻ മമ്മൂട്ടിയും മോഹൻലാലും ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ദേവൻ.

 

അവർക്കൊപ്പം അഭിനയിക്കുമ്പോൾ അൽപം പെർഫോമൻസും കഴിവും കൂടുതലുള്ള ആളാണെങ്കിൽ അവർ ഭയന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത്. അവർ ആരാധകർക്കായാണ് ഇങ്ങനെ ചെയ്യുന്നതെന്ന് തോന്നുന്നു. അവരുടെ മുന്നിൽ തിളങ്ങാൻ മറ്റുള്ളവരെ കട്ട് ഷോർട്ട് ചെയ്യുന്നു.

 

സിനിമാരംഗത്തുള്ള ഒരാൾ തന്നെ തന്നോട് അത് പറഞ്ഞിട്ടുള്ളതായും ദേവൻ പറയുന്നു. ദേവനപോലെ കഴിവുള്ള നടനെ ഇങ്ങനെ ചെയ്യുന്നത് എന്താണെന്ന് മമ്മൂട്ടിയോട് ചോദിച്ചപ്പോൾ ഇത് പ്രൊഫഷൻ അല്ലേടോ എന്നായിരുന്നു മറുപടി എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ദേവൻ വ്യക്തമാക്കി. ഇതേക്കുറിച്ച് താൻ മമ്മൂട്ടിയോട് നേരിട്ടു വ്യക്തമാക്കി എന്നും ദേവൻ കൂട്ടിച്ചേർത്തു.