വെള്ളിത്തിരയിലെ പ്രണയം ജീവിതത്തിൽ എത്തിയിട്ട് നാല് വർഷം... കാവ്യയ്ക്കും ദിലീപിനും ഇന്ന് വിവാഹവാർഷികം. ആഘോഷത്തിനൊരുങ്ങി മീനാക്ഷിയും മഹാലക്ഷ്മിയും!!!

Updated: Wednesday, November 25, 2020, 10:12 [IST]

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ജോഡികളായ ദിലീപും കാവ്യാമാധവനും ഒന്നിച്ചിട്ട് ഇന്നേയ്ക്ക് നാല് വർഷം. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലായിരുന്നു ഇവർ ആദ്യം അഭിനയിച്ചത്. പീന്നീട് അവർ മലയാള സിനിമയിലെ ഭാഗ്യ ജോഡികളായി മാറി. വിവാഹത്തോടെ കാവ്യ സിനിമയിൽ നിന്ന് ഒരു ബ്രേക്ക്എടുക്കുകയായിരുന്നു.

 

കാവ്യ എപ്പോഴാണ് സിനിമയിലേയ്ക്ക് തിരികെ വരുന്നതെന്ന് ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. ഈ ചോദ്യം പലപ്പോഴും ആരാധകർ ദിലീപിനോടും ചോദിച്ചിരുന്നു. എന്നാൽ തന്റെ ഭാര്യ അഭിനയിക്കുന്നതിൽ തനിക്ക് വിരോധം ഒന്നും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

 

ഇരുവരുടേയും സിനിമകളിലെ പ്രണയ രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോകൾ ഇതിനോടകം തന്നെ ആരാധകർ പങ്ക് വച്ചു കഴിഞ്ഞു. നിരവധി പേരാണ് ഈ താര ദമ്പതികൾക്ക് ആശംസകൾ നേർന്നിട്ടുള്ളത്. 2016 നവംബർ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്.

 

ഇരുവരും പ്രണയിത്തിലായിരുന്നു. വിവാഹമോചനത്തിന് കാരണം ഇതായിരുന്നു എന്നും വാർത്തകൾ ഉണ്ട്. ഗോസിപ്പുകളെ കുറിച്ച് ഇവർ പ്രതികരിക്കാറില്ലായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്ക് കാവ്യ ഉത്തരവാദിയല്ലെന്ന് ദിലീപ് പറഞ്ഞിരുന്നു.