ദിലീപ് -കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മിക്ക് ഇന്ന് പിറന്നാൾ... ആശംസകളുമായി ആരാധകർ!!!

Updated: Monday, October 19, 2020, 10:42 [IST]

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ദിലീപും കാവ്യാമാധവനും. ബാലതാരമായാണ് കാവ്യ മലയാള സിനിമയിലേയ്ക്ക് എത്തുന്നത്. ദിലീപും കാവ്യയും ചേർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയശേഷമാണ് ദിലീപ്-കാവ്യ ജോഡികൾ വിവാഹിതരായത്. ഇവർക്ക് ഒരു മകൾ ഉണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്.

 

വിവാബത്തോടെ കാവ്യ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ഒക്ടോബർ 19ന് കുഞ്ഞിന്റെ പിറന്നാൾ ആണ്. 2018 ഒക്ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. മകളുടെ ജനനവാർത്ത ഇരു കൈയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാവാറുണ്ട്. 

 

ഇന്ന് കുഞ്ഞിന്റെ രണ്ടാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. മീനാക്ഷിയാണ് തന്റെ അനുജത്തിക്ക് പേര് കണ്ടെത്തിയതെന്ന് വാർത്തകൾ ഉണ്ടായിരുന്നു. സിനിമയിലെ ജനപ്രിയനായകന്റേയും കുടുബത്തിന്റെയും വിശേഷങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.