ദിലീപിന്റെ നെഞ്ചോട് ചേര്‍ന്ന് മഹാലക്ഷ്മി, മനസ്സ് നിറഞ്ഞ് സന്തോഷിച്ച് കാവ്യ, ചിത്രം വൈറല്‍

Updated: Tuesday, March 2, 2021, 11:07 [IST]

ദിലീപിന്റെയും കാവ്യ മാധവന്റെയും മകളുടെ മുഖം കാണാന്‍ ആരാധകര്‍ എന്നും കൊതിക്കാറുണ്ട്. വളരെ അപൂര്‍വ്വമായിട്ടേ മാലക്ഷ്മിയെ മലയാളികള്‍ കണ്ടിട്ടുള്ളൂ. നാദിര്‍ഷയുടെ വിവാഹ ചടങ്ങില്‍ ദിലീപും കുടുംബവും തിളങ്ങിയപ്പോള്‍ പോലും മഹാലക്ഷ്മിയെ ആരും കണ്ടില്ല. മകളെ തിരഞ്ഞ് ആരാധകരും എത്തി.

എന്നാല്‍, അത്തരം ചടങ്ങുകള്‍ക്കൊന്നും കാവ്യ മകളെ കൂട്ടാറില്ല. മകളുടെ ഫോട്ടോ പ്രചരിക്കുന്നത് കൊണ്ടാവാം സ്വകാര്യത പാലിച്ചത്. ഇപ്പോഴിതാ ആ അസുലഭ ചിത്രം എത്തി. മഹാലക്ഷ്മിയെ തോളത്ത് ഇരുത്തി നില്‍ക്കുന്ന അച്ഛന്‍ ദിലീപ്. സുഹൃത്തിലാരോ മകളെ കൊഞ്ചിക്കുകയാണ്. 

 

സമീപത്ത് നിന്ന് സന്തോഷത്തോടെ പുഞ്ചിരിക്കുന്ന കാവ്യാമാധവനും ഉണ്ട്. കൈയ്യില്‍ പാല്‍ കുപ്പിയുമുണ്ട്. ശരിക്കും അമ്മയായി ജീവിതം ആസ്വദിക്കുകയാണ് കാവ്യയിപ്പോള്‍ എന്ന് മനസ്സിലാക്കാം. എന്നാല്‍, മഹാലക്ഷമിയുടെ മുഖം മാത്രം വ്യക്തമല്ല. മുഖം കാണിക്കാതെയുള്ള ഫോട്ടോയാണ് പുറത്തുവന്നത്. മലയാളികള്‍ അതുകൊണ്ടുതന്നെ നിരാശയിലാണ്.

 

ഒന്നാം പിറന്നാളിനാണ് മഹാലക്ഷ്മിയുടെ ഫോട്ടോ മലയാളികള്‍ കണ്ടത്. പിറന്നാള്‍ ഗംഭീരമായി തന്നെ നടത്തിയിരുന്നു.