ദിലീപിന്റെ തോളില്‍ ചാഞ്ഞിരുന്ന് മഹാലക്ഷ്മി, വിമാനത്താവളത്തില്‍ നിന്നുള്ള അത്യപൂര്‍വ്വ നിമിഷം
Updated: Thursday, March 4, 2021, 11:20 [IST]

വീണ്ടും സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുകയാണ് ദിലീപും മഹാലക്ഷ്മിയും കാവ്യയും. പുതിയ ഫോട്ടോ വൈറലായി. കഴിഞ്ഞ ദിവസം നിലേശ്വരം ക്ഷേത്ര സന്ദര്‍ശനം നടത്തിയ ദിലീപിനെയും കാവ്യയെയും എല്ലാവരും കണ്ടതാണ്. അതിനുശേഷം അച്ഛന്റെ തോളിലിരുന്ന് കുറുമ്പു കാട്ടുന്ന മഹാലക്ഷ്മിയുടെ ഫോട്ടോയും മലയാളികള്‍ കണ്ടു.

ഇപ്പോഴിതാ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ദിലീപിന്റെ തോളില്‍ ചാഞ്ഞിരുന്ന് മഹാലക്ഷ്മി, ഒപ്പം കൂടെ ലഗേജുമായി കാവ്യാ മാധവനും. പുതിയ ഫൊട്ടോയില്‍ മഹാലക്ഷ്മിയുടെ മുഖം കാണാം.

മീനാക്ഷിയെ പോലെ തന്നെ അച്ഛന് പ്രിയപ്പെട്ടതാണ് മഹാലക്ഷ്മിയുമെന്ന് ഈ ഒറ്റ ഫോട്ടോയില്‍ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. ക്ഷേത്ര ദര്ശനമൊക്കെ കഴിഞ്ഞ് ഇരുവരും തിരിച്ചു പോകാന്‍ എത്തിയതാകും വിമാനത്താവളത്തില്‍.

2018 ഒക്ടോബറിലാണ് ദിലീപ്- കാവ്യ മാധവന് താരദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നത്. മകളുടെ ഫോട്ടോ എടുക്കുന്നതിനും മാധ്യമങ്ങളെ കാണിക്കുന്നതിനും ദമ്പതികള്‍ സ്വകാര്യത പാലിച്ചിരുന്നു. ചടങ്ങുകളിലൊന്നിലും മകളെ കൊണ്ടുവരാറില്ല. ഏറ്റവും അടുത്ത സുഹൃത്ത് നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് പോലും മകളെ കൊണ്ടുവന്നിരുന്നില്ല.
