അപ്പന്റെ മേല്‍വിലാസത്തില്‍ മാത്രം ഉയര്‍ന്നു വന്ന വിജയ് യേശുദാസ് ഇത്രയ്ക്ക് അഹങ്കരിക്കരുത്; ആഞ്ഞടിച്ച് ശാന്തിവിള ദിനേശ്

Updated: Monday, November 2, 2020, 18:48 [IST]


ഈ അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ വ്യക്തിയാണ് പ്രശസ്ത ഗായകനായ വിജയ് യേശുദാസ്, താൻ മലയാള സിനിമയിൽ പാടുന്നില്ല എന്ന തീരുമാനം ആണ് താരത്തെ പ്രതിസന്ധിയിലാക്കിയത്, ഇതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം  വൻ വിമർശനം നേരിടേണ്ടിവന്നത് .  

എന്നാൽ  ഈ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ് , യേശുദാസിന്റെ മകൻ ആയതുകൊണ്ട് മാത്രം ,  യേശുദാസ് എന്ന ബ്രാൻഡ് നിലനിൽക്കുന്നതുകൊണ്ട് മാത്രം ​ഗാനങ്ങൾ ലഭിക്കുന്ന വെറുമൊരു ഗായകനാണ് വിജയ് എന്നും  യാതൊരു  പ്രത്യേകമായ  കഴിവുമില്ലാത്ത ഗായകനാണ് താനെന്ന ഉറച്ച ബോധ്യം   അയാൾക്ക് ഉണ്ടാകണമെന്നും ശാന്തിവിള ദിനേശ് ഓർമിപ്പിക്കുന്നു .  

അച്ഛൻ പാടിയ ഹരിമുരളീരവമോ,  അച്ഛൻ പാടിയ ഗം​ഗേ എന്ന പാട്ടോ    പാടാൻ പറഞ്ഞാൽ മുട്ടിടിക്കുന്ന   നിസ്സാരനായ ഒരു ഗായകനാണ് വിജയ് യേശുദാസ്,  കൂടാതെ  മലയാളം ഇംഗ്ലീഷിൽ ലാപ്ടോപ്പിൽ അടിച്ചു വെച്ച് നോക്കി വായിക്കുന്നതാണ് വിജയുടെ ശീലം,  തമിഴ്നാട്ടിലെ മധുര ജില്ല യുടെ അത്രയും പോലും വരാത്ത ഒരു ചെറിയ സംസ്ഥാനമാണ് കേരളം,  അങ്ങനെയുള്ള ഒരു കൊച്ചു സംസ്ഥാനത്തിലെ സിനിമകളിൽ പാടുമ്പോൾ അദ്ദേഹത്തിന് കിട്ടുന്ന പ്രതിഫലം   പോര എന്ന് പറയുന്നത് ശരിയല്ല.  

   കൊല്ലം കാരനായ ഒരു അഭിജിത്ത് ഉണ്ട് ,ജോസഫിലെ പൂമുത്തോളെ എന്ന പാട്ട് ആദ്യം പാടിയത് അവനാണ്,  വിജയ് യേശുദാസ് കേട്ട് നോക്കുക എത്ര മനോഹരമായാണ് അഭിജിത്ത് ആ  പാട്ട് പാടിയതെന്ന്, ഇഷ്ടമില്ലെങ്കിൽ  മേലാൽ ഇനി മലയാളത്തിൽ വിജയ് പാടരുതെന്നും ശാന്തിവിള  ദിനേശ്.