എന്നും വഴക്കാണ്, അതിനിടെ റൊമാന്‍സ് മറന്നു പോകുന്നു: കിച്ചുവിനെക്കുറിച്ച് ദിയ കൃഷ്ണ പറയുന്നതിങ്ങനെ

Updated: Tuesday, January 26, 2021, 11:51 [IST]

സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും തരംഗമായി മാറുന്ന ഒരു കുടുംബമുണ്ട്. അത് നടന്‍ കൃഷ്ണ കുമാറിന്റേതാണ്. ഒരു തുറന്ന പുസ്തകം പോലെയാണ് ഇവരുടെ ജീവിതം. നാല് പെണ്‍ മക്കള്‍ ഒന്നിച്ച ഒരു ഹാപ്പി കുടുംബം. എല്ലാ കുട്ടികളും ഒന്നിനൊന്ന് മികച്ചത്. ലോക്ഡൗണ്‍ കാലത്താണ് കൃഷ്ണ കുമാറിന്റെ മക്കള്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്തുവാഴുന്നത്.

ടിക് ടോക് വീഡിയോയും ഡാന്‍സും ഫോട്ടോഷൂട്ടുമായി ആരാധകരെ കൈയ്യിലെടുത്ത സുന്ദരീ മണികള്‍. മക്കള്‍ക്ക് അത്യാവശ്യം ഫ്രീഡം കൊടുക്കുന്ന ഫാമിലിയാണെന്ന് പറയുമ്പോഴും അച്ഛനെ പേടിയാണെന്ന് ദിയ കൃഷ്ണ പറയുന്നു. ദിയയ്ക്കും ഇഷാനിക്കും കാമുകന്മാരുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ഇരുവരും പല തരത്തിലുള്ള ഫോട്ടോകള്‍ പങ്കുവെച്ച് ആരാധകരെ അറിയിച്ചതുമാണ്.

 

ഇതില്‍ ദിയയും കിച്ചു എന്നു വിളിക്കുന്ന വൈഷ്ണവ് ഹരിചന്ദ്രനുമാണ് ആരാധകരെ മനം കവരുന്നത്. ഇരുവരുടെയും ഡാന്‍സ് വീഡിയോ ഇതിനോടകം ട്രെന്‍ഡിങ്ങായതാണ്. കോളേജ് പഠനക്കാലത്ത് സുഹൃത്തുക്കളാകുകയും പിന്നീട് പ്രണയത്തിലെത്തുകയുമായിരുന്നു ഇവര്‍. ഓസി എന്നാണ് ദിയ കൃഷ്ണയെ എല്ലാവരും വിളിക്കുന്നത്. അതിനുപിന്നിലും കഥയുണ്ട്. രണ്ടാമത്തെ കുട്ടിയായതുകൊണ്ടുതന്നെ ഞാന്‍ ആണ്‍ കുട്ടിയായിരിക്കുമെന്നാണ് അച്ഛനും അമ്മയും കരുതിയതെന്ന് ദിയ കൃഷ്ണ പറയുകയുണ്ടായി. അന്ന് വിളിച്ചു തുടങ്ങിയതാണ് ഈ ഓസി എന്ന വിളിപ്പേര്.

 

ഓസി ടാക്കീസ് എന്ന പേരിലാണ് ദിയയ്ക്ക് യൂട്യൂബ് ചാനലുള്ളത്. കാമുകനുമൊത്തുള്ള നിരവധി ഫോട്ടോകള്‍ ദിയ പങ്കുവയ്ക്കാറുണ്ട്. എപ്പോഴാണ് ഇരുവരുടെയും വിവാഹമെന്നാണ് പലരുടെയും ചോദ്യം. ഇപ്പോള്‍ കോടീശ്വരനെയും കെട്ടിപിടിച്ച് നടപ്പാണ്, എപ്പോഴാണ് ഇത് വിട്ട് അടുത്ത കോടീശ്വരനെ നോക്കുന്നത് എന്ന തരത്തിലുള്ള കമന്റുകളും വന്നിരുന്നുവെന്ന് ദിയ പറയുന്നു. ഇവന്‍ കോടീശ്വരനാണെന്ന് പറഞ്ഞത് തനിക്ക് മനസ്സിലായില്ലെന്നാണ് ദിയ ചിരിയോടെ പറയുന്നത്. ഒരു നാരങ്ങാവെള്ളം പോലും വാങ്ങി തരാത്ത ഇവനാണോ കോടീശ്വരന്‍ എന്നാണ് ദിയ ചോദിക്കുന്നത്.

 

എപ്പോഴും ഞങ്ങള്‍ അടിയാണെന്നും തല്ല് ഒഴിഞ്ഞ് നേരമില്ലെന്നും ദിയ പറയുന്നു. ഇതിനിടെ റൊമാന്‍സുപോലും മറന്നു പോകുന്നു. ഇരുവര്‍ക്കും ഉള്ളത് കോമണ്‍ സുഹൃത്തുക്കള്‍ ആയതുകൊണ്ടുതന്നെ അവര്‍ക്ക് മുന്നിലിരിക്കുമ്പോള്‍ എന്ത് റൊമാന്‍സ് എന്ത് കാമുകന്‍, കാമുകി എന്ന മട്ടാണെന്നും ദിയ പറയുന്നു. 

 

ഇരുവരുടെയും രണ്ട് ഡാന്‍സ് വീഡിയോകള്‍ ഇതിനോടകം ഹിറ്റായി മാറിയിരുന്നു. ഗാന്ധകണ്ണഴകി എന്നു തുടങ്ങുന്ന ഗാനത്തിനും, മീശമാധവനിലെ ഗാനത്തിനുമാണ് ചുവടുവെച്ചത്. അടുത്ത ഡാന്‍സ് നമ്പറിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. തമിഴ് പാട്ടാണ് അടുത്തതെന്നും ഇവര്‍ പറയുന്നു. 

പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് കിച്ചുവെന്നാണ് ദിയ കൃഷ്ണ പറയുന്നത്. ഗ്ലാസെങ്ങാനും മുന്നിലുണ്ടെങ്കില്‍ അതെടുത്ത് തലയ്ക്കടിച്ചു കളയും, ദേഷ്യം വന്നാല്‍ അത്തരത്തിലായിരിക്കുമെന്നാണ് ദിയ പറയുന്നത്.