തെരുവിൽ കിടന്നിട്ടുണ്ട്, എന്നെ പട്ടിയെ തല്ലുന്നത് പോലെ തല്ലിയിട്ടുണ്ട് ഞാൻ എന്റെ ജീവിതം തിരിച്ച് പിടിച്ചത് ഇങ്ങനെ മനസ്സ് തുറന്ന് ദിയ സന.!!!

Updated: Saturday, October 31, 2020, 17:42 [IST]

മലയാളികൾക്ക് ഈ അടുത്തിടെ പരിചിതമായ പേരാണ് ആക്റ്റിവിസ്റ്റ് ദിയ സനയുടേത്. നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് അവർക്ക്. എന്നാലും തന്റെ ജീവിതം എങ്ങനെയാണ് തിരിച്ചു പിടിച്ചത് എന്ന് പറയുകയാണ് ദിയ. ജോഷ് ടോക്‌സിലൂടെയാണ് ദിയ മനസ്സ് തുറന്നത്. തിരുവനന്തപുരം സ്വദേശിനിയായ ദിയ  ഒരു സോഷ്യൽ ആക്റ്റിവിസ്റ്റും കൊച്ചി ആസ്ഥാനമായിഉള്ള ഒരു ഇവന്റ് കോഡിനേറ്ററുമാണ്. തിരുവനന്തപുരം വെമ്പായം എന്ന ഗ്രാമത്തിലാണ് ദിയ ജനിച്ചത്.

ചെറുപ്പം മുതൽ പാട്ട് പാടാൻ വളരെ താത്പര്യം ഉണ്ടായിരുന്നു അമ്മയാണ് അതിന് സപ്പോർട്ട് ചെയ്തത്. എന്നാലും വിവിധ വിലക്കുകൾ അന്നുമുതൽ തന്നെ നേരിടേണ്ടി വന്നിട്ടുണ്ട്. പത്താം ക്ലാസ് കഴിഞ്ഞതോടെയാണ് താൻ വിവാഹതയാവുന്നതും കുഞ്ഞ് ജനിക്കുന്നതും. വീട്ടുകാർ അന്വേഷിച്ച് ഉറപ്പിച്ച വിവാഹം ആയിട്ടും താൻ പ്രേമിച്ച് കല്ല്യാണം കഴിച്ചതാണെന്ന വാർത്ത തന്റെ നാട് മുഴുവൻ പരന്നതായും ദിയ പറയുന്നു. എന്നാൽ വിവാഹത്തിന് ശേഷം തന്റെ സ്ത്രീധനം മുഴുവനുമായി അയാൾ സ്ഥലം വിട്ടു. പിന്നീട് കാലങ്ങൾക്ക് ശേഷം തിരിച്ചു വരുകയും ചെയ്തു.
 

 

രണ്ടാമതും ഗർഭിണിയായ സമയത്ത് ഭർതൃപീഡനം മൂലം അത് അബോർഷൻ ആയി പോവുകയായിരുന്നു ദിയ പറയുന്നു. പലപ്പോഴും എന്റെ കുടുംബം അകറ്റി നിർത്തിയതോടെയാണ് തനിക്ക് ഈ മാറ്റങ്ങൾ വന്നത്. തന്റെ മകൻ ഇപ്പോൾ പതിമൂന്ന് വയസ്സായി അവനാണ് തന്റെ ഏറ്റവും വലിയ പ്രയോറിറ്റി. ഒന്നര വയസ് വരെ കുഞ്ഞിനെ നോക്കിയ ശേഷം കുഞ്ഞിനെ ഉമ്മയുടെ കയ്യിൽ ഏൽപിച്ച് ഞാൻ സമൂഹത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ ആ സമയത്ത് അതിനെതിരെ നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. കുഞ്ഞിനെ നോക്കാത്തവൾ എന്നും, കുഞ്ഞിനെ ഇട്ട് മറ്റ് ജോലികൾക്കാണ് പോവുന്നതെന്നും ആളുകൾ പറഞ്ഞ് പരത്തി എന്നും സന പറയുന്നു. 

 

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ അവസരങ്ങളിൽ തെരുവിൽ ജീവിക്കുന്നരെ കാണുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നെ ആളുകൾ അറിയുന്നതിന് മുൻപ് മറ്റുള്ളവർക്കൊപ്പം താൻ തെരുവിൽ കഴിഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു. പിന്നീടാണ് കൊച്ചിയിൽ എത്തുന്നത്. അവിടെ ഒരു കൂട്ടുകാരിയുടെ അമ്മൂമ്മയെ നോക്കി അവിടെ താമസിക്കുകയായിരുന്നു. അവിടെ നിന്ന് വിവിധ പ്രവർത്തനങ്ങളിൽ എത്തി. എന്നിട്ടാണ് ട്രാൻജെന്ററുകൾക്കായി പ്രവർത്തിക്കാനും തുടങ്ങിയത്. സഹായിക്കാൻ ആരുമില്ലാത്തവരോട് വളരെ ബഹുമാനത്തോടെ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു എന്നും സന പറയുന്നു.

 

വീട്ട് ജോലി കഴിഞ്ഞ ശേഷം എയർടെല്ലിൽ ജോലി ചെയ്യുകയും ചെയ്യുന്നു. ആ സമയത്താണ് യഹിയ തടങ്കര എന്ന പ്രവർത്തകനെ പരിചയപ്പെടുന്നത്. അത് തന്റെ ജീവിതത്തിലെ ഒരു ടേണിങ് പോയിറ്റാണെന്നും സമ പറയുന്നു. അദ്ദേഹം ജീവിതത്തിൽ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ട്. തന്റെ കഷ്ടപ്പാടും ജീവിതാനുഭവങ്ങളും പ്രവർത്തനങ്ങളുമാണ് തന്നെ ഇപ്പോൾ ഉയർന്ന് നിൽക്കാൻ സഹായിച്ചത്. അപ്പോഴാണ് ബിഗ് ബോസിലേയ്ക്ക് ക്ഷണം വന്നത്. അതിലൂടെ എനിക്ക് എന്റെ കാര്യങ്ങൾ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ സാധിച്ചു എന്നും സന പറയുന്നു. ഒരാളുടേയും തുണയില്ലാതെയാണ് ഇപ്പോൾ ഞാൻ ഈ നിലയിൽ എത്തിയതെന്നും അവർ പറയുന്നു.