ദുല്‍ഖര്‍ സല്മാന് ട്രാഫിക് നിയമം തെറ്റിച്ചോ? എന്താണ് സംഭവിച്ചത്?
Updated: Thursday, March 4, 2021, 17:49 [IST]

നടന് ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടന് ട്രാഫിക് നിയമം തെറ്റിച്ചെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. പോര്‍ഷ പാനമേറ വാഹനത്തിലാണ് ദുല്‍ഖര്‍ എത്തിയത്. ദുല്‍ഖര്‍ തന്നെയാണ് ഡ്രൈവ് ചെയ്യുന്നതും. വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര് ദിശയിലേക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്റെ പോര്‍ഷ വീഡിയോയില്‍.

എന്നാല്‍ യഥാര്‍ത്ഥ സംഭവം എന്താണെന്ന് വ്യക്തമാക്കി ആരാധകര്‍ എത്തി. പല മീഡിയകളും ഈ വീഡിയോ മോശമായ രീതിയില്‍ ചിത്രീകരിക്കുന്നത് കണ്ടു.. കുഞ്ഞികയ്ക്കും ഞങ്ങള്‍ക്കും ഒരു പോലെ തന്നെയാണ് സിഗ്നല്‍ തെറ്റിയത്..തെറ്റിയപ്പോള്‍ തന്നെ ട്രാഫിക് പോലീസ് ഞങ്ങളോട് യൂ ടേണ്‍ എടുക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ തന്നെ എതിര് ദിശയില്‍ നിന്നും വാഹനങ്ങളും വന്ന് തുടങ്ങി.ദുല്‍ഖറിനോട് പുറകിലോട്ട് പോകാന്‍ വളരെ മാന്യമായ രീതിയില്‍ തന്നെ ട്രാഫിക് പോലീസ് ആവശ്യപ്പെടുകയും..മാന്യമായ രീതിയില്‍ തന്നെ പുറകിലോട്ട് പോവുകയും ചെയ്തു.

ബൈപാസ്സ് തുടങ്ങുന്ന സ്ഥലം തെറ്റിപ്പോവുന്നത് സ്വാഭാവികമാണ്..കാരണം അത് പോലെയാണ് പണിത് വെച്ചിരിക്കുന്നത്..ആലപ്പുഴയില്‍ താമസിക്കുന്ന ഞങ്ങള്‍ക്കു വരെ പല പ്രാവശ്യവും തെറ്റി പോകുന്നുണ്ട്...സ്രെദ്ധയില്‍ പെടുന്ന രീതിയില്‍ ഉള്ള സൈന്‍ ബോര്‍ഡുകള്‍ ഒന്നും തന്നെ ഇത് വരെ ബൈപാസില്‍ കാണാനും സാധിച്ചിട്ടില്ല... അപ്പോള്‍ പിന്നെ അറിയാതെ വന്ന് പെട്ട ദുല്‍ഖറിന്റെ കാര്യം പറയണ്ടല്ലോ... എന്നാണ് ആരാധകര്‍ പറഞ്ഞത്.

ഏകദേശം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വിലയുള്ള ലക്ഷുറി വാഹനമാണ് താരത്തിന്റെ പോര്‍ഷ പാനമേറ. TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്റെ ചെന്നൈ രജിസ്ട്രേഷനുള്ള വണ്ടിയാണിത്.2017ല്‍ ആണ് ദുല്‍ഖര്‍ സ്വന്തമാക്കിയ വാഹനമാണ് പോര്‍ഷ പാനമേറ.
