തുണി കുറഞ്ഞ് പോകുന്നുണ്ടല്ലോ? എസ്തര് അനിലിന്റെ ഫോട്ടോവിന് മോശം പ്രതികരണം
Updated: Thursday, February 25, 2021, 17:05 [IST]

ദൃശ്യം 2 എന്ന ഹിറ്റിന് ശേഷം സ്റ്റൈലിഷ് ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയമാകുകയാണ് ബാലതാരം എസ്തര് അനില്‍. ജോര്‍ജ്ജുകുട്ടിയുടെ മകളെ പോലെ തന്നെ മോഡേണ്‍ ആണ് എസ്തറും. ദൃശ്യത്തില്‍ ഗ്ലാമറസ് വസ്ത്രം ധരിച്ചത് അമ്മ മീനയുടെ കൈയ്യില്‍ നിന്നും വഴക്ക് കേള്‍ക്കുന്ന മകളാണ് എസ്തര്. എസ്തര് ഏറ്റവും പുതിയ ഫോട്ടോ ഷെയര്‍ ചെയ്തതിനാണ് പല ചോദ്യങ്ങളും മോശം കമന്റുകളും എത്തിയത്.

മീന ഇതൊന്നും കാണുന്നില്ലേയെന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങളാരും പറഞ്ഞു കൊടുക്കേണ്ടെന്നുള്ള മറുപടിയും എസ്തര് നല്കി. തുണി കുറഞ്ഞു പോയല്ലോ എന്ന കമന്റുകളുമുണ്ട്. തുണിയുടെ അളവെടുക്കാന്‍ ആളു വന്നല്ലോ എന്ന മറുപടിയുമുണ്ട്.

ഹിന്ദി സിനിമയില്‍ അഭിനയിക്കാനുള്ള യോഗ്യത ആയെന്നും ഇനി ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിക്കാനുളള കഴിവ് കാണിക്കണമെന്നും ഒരാള്‍ കമന്റ് ചെയ്യുന്നു. എന്റെ യോഗ്യത ഒക്കെ നിശ്ചയിക്കാന്‍ സാര്‍ ആരാണെന്നും എസ്തര് മറുപടിയായി ചോദിക്കുന്നുണ്ട്.

ജോര്‍ജുകുട്ടിയുടെ അനുമോള്‍ ആകെയങ്ങ് സ്റ്റൈലിഷ് ആയിപ്പോയല്ലോ എന്നാണ് പലരും പറയുന്നത്. നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയതാണ് എസ്തര്. മോഹന്‍ലാലിന്റെ ഒരു നാള് വരും എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

കോക്ടെയില്‍, വയലിന്, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഓള് തുടങ്ങിയ ചിത്രങ്ങളിലാണ് എസ്തര് അഭിനയിച്ചിട്ടുള്ളത്. ജാക്ക് ആന്‍ഡ് ജില് ആണ് പുറത്തിറങ്ങാനുള്ള ചിത്രം.

