കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോൾ കൊറോണ ഒന്നുമല്ല... ഇറങ്ങി പ്രവർത്തിക്കാനാണ് തോന്നുന്നത്. ശരീരത്തിന്റെ വളർച്ചക്കുറവ് മനസ്സിനെ ബാധിക്കാത്ത രണ്ട് ചെറിയ വലിയ മനുഷ്യരുടെ ജീവിതകഥ!!!

Updated: Wednesday, October 28, 2020, 15:49 [IST]

ഉയരം കുറഞ്ഞ ആളുകളെ നമ്മൾ എപ്പോഴും കൗതുകത്തോടെയാണ് നോക്കാറ് എന്നാൽ അവരുടെ ജീവിതം അത്രയ്ക്ക് കൗതുകം നിറഞ്ഞതാണോ എന്ന് നാം ചിന്തിച്ചിട്ടുണ്ടോ. അത്തരത്തിൽ ഉള്ള രണ്ട് പേരുടെ ജീവിതമാണിത്. അത്മവിശ്വാസത്തിന്റെ പുഞ്ചിരിയോടെയാണ് ആലപ്പുഴ സ്വദേശികളായ മുബാഷും ബബീഷും നമ്മളോട് സംസാരിക്കുന്നത്. വലിപ്പക്കുറവ് ഇവരുടെ ശരീരത്തെ മാത്രമാണ് ബാധിച്ചത് മനസ്സിനല്ല. എന്നാൽ കോവിഡ് കാരണം ഇരുവരുടേയും വരുമാന മാർഗ്ഗം തന്നെ നിലച്ചു പോയിട്ടുണ്ട്. 

 

37കാരനായ മുബാഷ് ബീച്ചിൽ ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. മൂന്ന് മക്കളാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ യൂണിയൻകാർ ഇടപെട്ട് കച്ചവടത്തിന് ചിലപ്രശ്‌നങ്ങൾ ഉണ്ടാക്കി. 35കാരനായ ബബീഷ് ഹൗസ് ബോട്ടിലേയ്ക്ക് ആളെ എത്തിച്ചും ഗൈഡുമായി ജോലി ചെയ്യുകയാണ്. അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് മൂന്ന് മക്കൾ ഉള്ള തന്റെ കുടുംബത്തെ ബബീഷ് മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാൽ കോവിഡ് കാരണം ജോലി ഇല്ലാതായി. അങ്ങനെ സുഹൃത്തുക്കളുടെ സഹായത്തോടെ കസ്വ എന്ന പേരിൽ വറപൊരി സാധനങ്ങളുടെ കടതുടങ്ങി. സാമ്പത്തിക പ്രശ്‌നങ്ങൾ മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഇവരെ ബാധിക്കുന്നണ്ട്. മുബാഷിന് കടുത്ത ശ്വാസംമുട്ടും ഇടയ്ക്കിടെ ഉറങ്ങിപ്പോകുന്ന രോഗവുമുണ്ട്.

 

യന്ത്രസഹായത്തോടെയാണ് ഉറക്കം. ബാക്കിയുള്ളവർക്ക് രോഗങ്ങൾ അലട്ടിയാൽ വ്യായാമം ചെയ്യാം. എന്നാൽ ഞങ്ങൾക്ക് പല വിധ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ട്. ഇവർ മികച്ച കലാകാരന്മാരാണ് അത്ഭുത ദ്വീപ്, വണതലൈവ എന്നീ ചിത്രങ്ങളിൽ നല്ല വേഷങ്ങൾ അവർ കൈകാര്യം ചെയ്തിട്ടുണ്ട്. രണ്ട് വാടക വീട്ടിൽ ആയാണ് ഇവർ താമസിക്കുന്നത്. മൂത്ത സഹോദരൻ മുബാഷിന്റെ മൂന്ന് മക്കളിൽ ഇളയവരായ ആഷ്‌നയ്ക്കും ആമിനക്കും ഉയരക്കുറവും ശേഷിക്കുറവും ഉണ്ട്. ബബീഷിന്റെ മക്കളിൽ മൂത്തയാളായ ആമീന് വാപ്പയെപ്പോലെയാണ്. വളരെയധികം വിഷമങ്ങൾ ഇവരെ അലട്ടുന്നുണ്ടെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ആർക്കു മുൻപിലും കരയാതെ ചിരിച്ചു കൊണ്ടിരിക്കുകയാണ് ഈ സഹോദരങ്ങൾ.. തങ്ങനെ പോലെ ഉള്ളവർക്ക് സർക്കാറിന്റെ ഭാഗത്ത് നിന്ന് അർഹമായ സഹായങ്ങൾ നൽകണമെന്നാണ് അവർ അഭ്യർഥിക്കുന്നത്.