മേഘ്‌നയേയും കുഞ്ഞിനേയും കാണാൻ ഫഹദും നസ്രിയയും എത്തി.. വീഡിയോ!!!

Updated: Monday, October 26, 2020, 11:49 [IST]

 മേഘ്‌നയേയും കുഞ്ഞിനേയും കാണാൻ ഫഹദ് ഫാസിലും നസ്രിയയും ബെംഗളൂരുവിൽ എത്തി. അതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മേഘ്‌നയും നസ്രിയയും വളരെ അടുത്ത സുഹൃത്തുക്കളാണ്. മേഘ്‌നയുടെ പ്രസവം നടന്ന സ്വകാര്യ ആസ്പത്രിയിലാണ് നസ്രിയയും ഫഹദും എത്തിയത്. ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്. മേഘ്‌നയും നസ്രിയയും ഫഹദും അടുത്ത കൂട്ടുകാരാണ്. മേഘ്‌നയുടെ വിവാഹത്തിന് നസ്രിയ എത്തിയിരുന്നു.

 

തങ്ങളുടെ ജീവിതത്തിൽ പുതിയ അതിഥി എത്തുന്നു എന്ന് മേഘ്‌നയും ഭർത്താന് ചിരഞ്ജീവി സർജയും തങ്ങളുടെ ആരാധകരെ അറിയിച്ചിരുന്നു. കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു അവർ. ഏതാണ്ട് നാല് മാസം പിന്നിട്ടപ്പോഴാണ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരേയും ഞെട്ടിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹം അന്തരിച്ചത്. വീട്ടിൽ തളർന്ന വീണ് അദ്ദേഹത്തെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ വിയോഗം പ്രേക്ഷകർക്കിടയിൽ വലിയ ഞെട്ടൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ചിരഞ്ജീവി സർജയുടെ പിറന്നാൾ ദിവസം വളരെ വികാര നിർഭരമായ പോസ്റ്റ് മേഘ്‌ന തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ടിരുന്നു.